പുതുമുഖങ്ങളുമായി കമലും ലോഹിയും

By Staff

പുതുമുഖങ്ങളുമായി കമലും ലോഹിയും
മാര്‍ച്ച് 15, 2004

മലയാളത്തിലെ പ്രഗത്ഭ സംവിധായകരായ കമലും ലോഹിതദാസും പുതുമുഖങ്ങളെ നായികാനായകന്‍മാരാക്കി ചിത്രങ്ങള്‍ ഒരുക്കുന്നു.

രണ്ട് പ്ലസ് ടു വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് വികസിക്കുന്നതാണ് കമല്‍ ചിത്രത്തിന്റെ കഥ. നായികയും നായകനും പുതുമുഖങ്ങളാവുന്ന ചിത്രത്തില്‍ രേവതിയും ലാലു അലക്സും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കലവൂര്‍ രവികുമാറാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. നമ്മള്‍ക്ക് ശേഷം കമലും കലവൂര്‍ രവികുമാറും ഒന്നിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം പി. സുകുമാര്‍. സംഗീതം മോഹന്‍ സിതാര. ഡ്രീം മേക്കേഴ്സിന് വേണ്ടി ഹൗളി പോട്ടര്‍ നിര്‍മിക്കുന്ന ചിത്രം സ്വര്‍ഗചിത്രയാണ് വിതരണം ചെയ്യുന്നത്.

മുന്തിരിപ്പൂക്കളുടെ അതിഥി എന്ന ചിത്രം ഒരുക്കാന്‍ നേരത്തെ കമലിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സൗന്ദര്യ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതു മൂലം ആ പദ്ധതി ഉപേക്ഷിച്ചു. തുടര്‍ന്നാണ് പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി മറ്റൊരു ചിത്രം ഒരുക്കാന്‍ തീരുമാനിച്ചത്.

പുതുമുഖങ്ങള്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ലോഹിതദാസിന്റെ ചിത്രത്തിന് ചെമ്പട്ട് എന്നാണ് പേരിട്ടിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അഴകപ്പനാണ്. ലോഹി തന്നെ രചന നിര്‍വഹിക്കുന്ന ചിത്രം വെള്ളാംപറമ്പില്‍ ഫിലിംസിനു വേണ്ടി വി. ആര്‍. മനോജാണ് നിര്‍മിക്കുന്നത്.

ദിലീപിനെ നായകനാക്കി ചക്കരപ്പൊട്ടന്‍ എന്നൊരു ചിത്രം ഒരുക്കാനും ലോഹിക്ക് പദ്ധതിയുണ്ട്. മീരാ ജാസ്മിനാണ് ചക്കരപ്പൊട്ടനിലെ നായിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X