ഷഡ്കാല ഗോവിന്ദമാരാരായി ലാല്‍

By Staff

ഷഡ്കാല ഗോവിന്ദമാരാരായി ലാല്‍
മാര്‍ച്ച് 15, 2004

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീം ഒരു വഴിമാറ്റത്തിന് ഒരുങ്ങുന്നു. സ്ഥിരം തമാശ ചിത്രങ്ങളില്‍ നിന്ന് മാറി പ്രിയദര്‍ശന്‍ ഗൗരവമുള്ള പ്രമേയം ഇതിവൃത്തമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സംഗീതചക്രവര്‍ത്തിയായ ഷഡ്കാലഗോവിന്ദ മാരാരുടെ ജീവിതകഥ ആസ്പദമാക്കിയാണ് പ്രിയദര്‍ശന്‍ പുതിയ ചിത്രം ഒരുക്കുന്നത്. ഷഡ്കാലഗോവിന്ദ മാരാരായി മോഹന്‍ലാല്‍ വേഷമിടും. പ്രിയന്‍-ലാല്‍ ടീമിന്റെ കിളിച്ചുണ്ടന്‍മാമ്പഴത്തിന് ശേഷമുള്ള ചിത്രമാണിത്. ഷഡ്കാലഗോവിന്ദ മാരാര്‍ എന്നാണ് ചിത്രത്തിന്റെ പേര്.

മണ്‍മറഞ്ഞുപോയ പ്രഗത്ഭരെ മാതൃകയാക്കി രൂപപ്പെടുത്തിയ കഥാപാത്രത്തെ ഇതിന് മുമ്പ് മോഹന്‍ലാല്‍ അവതരിപ്പിച്ചത് മണിരത്നത്തിന്റെ ഇരുവര്‍ എന്ന ചിത്രത്തിലാണ്. കുഞ്ചന്‍നമ്പ്യാരുടെ ജീവിതകഥ ആസ്പദമാക്കി അന്തരിച്ച സംവിധായകന്‍ ഭരതന്‍ ഒരുക്കാന്‍ നിശ്ചയിച്ചിരുന്ന ചിത്രത്തില്‍ കുഞ്ചന്‍നമ്പ്യാരുടെ വേഷം ചെയ്യാന്‍ മോഹന്‍ലാലിന് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ആ ചിത്രം ഉപേക്ഷിക്കേണ്ടിവന്നു.

സംഗീതചക്രവര്‍ത്തിയായ ഷഡ്കാല ഗോവിന്ദമാരാരെ കുറിച്ചുള്ള ചിത്രം നിര്‍മിക്കുന്നത് ഗായകനായ എം. ജി. ശ്രീകുമാറാണ്. എം. ജി. ശ്രീകുമാര്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണിത്. ഒരു കോടിയാണ് ചിത്രത്തിന് ചെലവ് കണക്കാക്കിയിരിക്കുന്നത്.

സംഗീത പ്രധാനമായ ചിത്രത്തില്‍ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് രവീന്ദ്രന്‍, എം.ജി. രാധാകൃഷ്ണന്‍, ഓമനക്കുട്ടി എന്നിവരാണ്.

ഷഡ്കാല ഗോവിന്ദമാരാരുടെ ജീവിതകഥ സിനിമയാക്കാന്‍ സംവിധായകനായ ശിവന് പദ്ധതിയുണ്ടായിരുന്നു. മാരാരായി മോഹന്‍ലാലിനെയും സ്വാതിതിരുനാളായി അരവിന്ദ് സ്വാമിയെയുമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആ പദ്ധതി നടന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X