മുരളി നാഗവള്ളിയുടെ ചിത്രത്തില്‍ ജയറാം
മുരളി നാഗവള്ളിയുടെ ചിത്രത്തില്‍ ജയറാം
മാര്‍ച്ച് 15, 2005
മുരളി നാഗവള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം നായകനാവും. മുരളിയുടെ രണ്ടാമത്തെ ചിത്രമാണിത്. വാണ്ടഡ് ആണ് ആദ്യചിത്രം.
തമിഴ്-കന്നഡ താരം ലക്ഷ്മി റാവുവാണ് ചിത്രത്തിലെ നായിക. മനോജ് കെ. ജയന്‍, സായികുമാര്‍, കലാഭവന്‍ മണി, വിജയകുമാര്‍, ജഗതി, ഇന്നസെന്റ് തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
രാജുമതിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും എഴുതുന്നത് എ. കെ. സാജനാണ്. അപരിചിതന്‍ എന്ന ചിത്രത്തിനു ശേഷം എ. കെ. സാജന്‍ തിരക്കഥയെഴുതുന്ന ചിത്രമാണിത്.
വര്‍ഷാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗോപനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രീകരണം ഏപ്രില്‍ ആദ്യവാരത്തില്‍ തുടങ്ങും.


Click it and Unblock the Notifications