ലങ്കയും രാവണനും മുങ്ങി

By Staff

ലങ്കയും രാവണനും മുങ്ങി
മാര്‍ച്ച് 15, 2006

ഒരേ ദിവസമിറങ്ങിയ രണ്ടു ചിത്രങ്ങള്‍ ബോക്സോഫീസില്‍ മൂക്കുംകുത്തി വീണു. സുരേഷ് ഗോപി ചിത്രം ലങ്കയ്ക്കും കലാഭവന്‍ മണി ചിത്രം രാവണനുമാണ് വന്‍പരാജയങ്ങളായത്.

ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ സുരേഷ് ഗോപി ടൈഗര്‍ നേടിയ തരക്കേടില്ലാത്ത ബോക്സോഫീസ് പ്രകടനത്തിലൂടെ ഇമേജ് നിലനിര്‍ത്തിയെങ്കിലും ലങ്ക ഈ നടന്റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി തീര്‍ന്നിരിക്കുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ മിക്ക തിയേറ്ററുകളില്‍ നിന്നും ഈ ചിത്രം അപ്രത്യക്ഷമായി! സൂപ്പര്‍താരചിത്രങ്ങളില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ പരാജയമാണ് ലങ്ക.

പറയാന്‍ കൃത്യമായി ഒരു കഥ പോലുമില്ലാത്ത ഈ ചിത്രത്തിന്റെ അവതരണവും സംവിധായകന്റെ ഭാവനാവൈചിത്യ്രങ്ങളും ലങ്കയെ നിരാകരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുകയായിരുന്നു. മംമത് മോഹന്‍ദാസ് നടത്തുന്ന ഗ്ലാമര്‍ പ്രദര്‍ശനവും ചിത്രത്തെ രക്ഷിച്ചില്ല.

ഇടത്തരം ബജറ്റിലൊരുക്കി ശരാശരി വിജയമെങ്കിലും നേടിയാല്‍ ലാഭം കൊയ്യാമെന്ന പ്രതീക്ഷയുമായെത്തിയ ചിത്രമാണ് കലാഭവന്‍ മണിയുടെ രാവണന്‍. ലങ്കയെ അപേക്ഷിച്ച് മെച്ചപ്പെട്ട കളക്ഷനാണ് രാവണന്‍ നേടിയതെങ്കിലും ഈ ചിത്രത്തെയും പ്രേക്ഷകര്‍ സ്വീകരിച്ചിട്ടില്ല. ആക്ഷന്‍ ഹീറോയായി കലാഭവന്‍ മണി കാട്ടുന്ന വീരസാഹസ പ്രകടനങ്ങള്‍ പലപ്പോഴും പ്രേക്ഷകര്‍ക്ക് അരോചകമായി അനുഭപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X