twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രേണുക വീണ്ടും മലയാളത്തില്‍ സജീവമാകുന്നു

    By Staff
    |

    രേണുക വീണ്ടും മലയാളത്തില്‍ സജീവമാകുന്നു
    മാര്‍ച്ച് 15, 2006

    സിനിമയിലെ തുടക്കം മലയാളത്തിലായിരുന്നെങ്കിലും ഇവിടെ കാര്യമായ അവസരങ്ങളില്ലാതായപ്പോഴാണ് രേണുകാമേനോന്‍ തമിഴിലേക്ക് ചേക്കേറിയത്. ഇപ്പോള്‍ തമിഴില്‍ നായികയായി തിളങ്ങുന്നതിനൊപ്പം മലയാളത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്തുകയാണ് രേണുക.

    കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റം നടത്തിയ രേണുകക്ക് പിന്നീട് മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും, ഫ്രീഡം തുടങ്ങിയ ചിത്രങ്ങള്‍ ലഭിച്ചെങ്കിലും അവയൊന്നും വിജയിച്ചില്ല. അതോടെ മലയാളത്തില്‍ ഈ നടിക്ക് പുതിയ അവസരങ്ങളില്ലാതായി. അങ്ങനെയാണ് തമിഴില്‍ രേണുക ഒരു പരീക്ഷണത്തിനിറങ്ങുന്നത്.

    തമിഴിലെ ആദ്യചിത്രം വിജയിച്ചതോടെ തുടര്‍ന്ന് അവിടെ ഒരു പിടി ചിത്രങ്ങള്‍ രേണുകക്ക് ലഭിച്ചു. തമിഴില്‍ വിജയം വരിച്ച മലയാള നടിമാരുടെ കൂട്ടത്തില്‍ രേണുകയും സ്ഥാനം പിടിച്ചു. തമിഴിലെ വിജയത്തിളക്കം ഈ നടിക്ക് മലയാളത്തില്‍ ഒരു തിരിച്ചുവരവിന് വഴിയൊരുക്കി കൊടുത്തിരിക്കുകയാണ്.

    മാര്‍ച്ച് അവസാനത്തില്‍ റിലീസ് ചെയ്യുന്ന പൃഥ്വിരാജിന്റെ വര്‍ഗം എന്ന ചിത്രത്തില്‍ രേണുകയാണ് നായിക. അടുത്ത മലയാള ചിത്രത്തിനും രേണുക കരാറായി കഴിഞ്ഞു. കെ.മധു സംവിധാനം ചെയ്യുന്ന സുരേഷ്ഗോപി ചിത്രം പതാകയാണ് രേണുകയുടെ പുതിയ മലയാള ചിത്രം.

    തിരുവനന്തപുരത്ത് പതാകയുടെ ചിത്രീകരണം തുടങ്ങി. സുരേഷ് ഗോപിക്കും രേണുകാമേനോനും പുറമെ ബാബു ആന്റണി, ഷീല, സിന്ധുമേനോന്‍, ബാബു ആന്റണി, സായികുമാര്‍, വിജയകുമാര്‍, സിദ്ദിഖ്, സുബൈര്‍ എന്നിവരും അഭിനയിക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X