കാവ്യ പാട്ടെഴുതുന്നു!!!!
അഭിനയത്തില്‍ മാത്രമല്ല സഹിത്യത്തിലും തനിയ്ക്ക് ഗന്ധമുണ്ടെന്ന് തെളിയിക്കാന്‍ തുടങ്ങുകയാണ് കാവ്യാ മാധവന്‍.
കാവ്യരചിച്ച ആറു ഗാനങ്ങളുള്‍പ്പെട്ട ഒരു കസറ്റ് അടുത്തുതന്നെ വിപണിയിലെത്തും. നവാഗതരായ അനൂപ്, അരുണ്‍ എന്നിവരാണ് കാവ്യയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിയ്ക്കുന്നത്. ആലാപനമാകട്ടെ ജ്യോത്സനയും.
മുമ്പ് ചിത്രഭൂമിയില്‍ കാവ്യയുടേതായി പ്രസിദ്ധീകരിച്ച ഒരു കവിത അനൂപും അരുണുംകൂടി സംഗീതം നല്‍കി ചിട്ടപ്പെടുത്തിക്കൊണ്ടുവന്നപ്പോഴാണ് ഇത്തരം ഒരു ശ്രമം നടത്താമെന്ന ആത്മവിശ്വാസം കാവ്യയ്ക്കുമുണ്ടായത്.
അരുണിന്റെയും അനൂപിന്റെയും നിര്‍ബ്ബന്ധത്തിന് വഴങ്ങി കവിതയില്‍ ബാക്കി വരികള്‍കൂടി കാവ്യ എഴുതിച്ചേര്‍ക്കുകയായിരുന്നു. എരിഞ്ഞെന്റെയുള്ളില്‍ നീ അടങ്ങീടുമോ...... എന്ന ഈ പാട്ട് കേട്ടാല്‍ കാവ്യക്ക് അറിയാതെ കണ്ണുനിറയും.
ചന്ദ്രനുദിക്കുന്ന ദിക്കില്‍ റിലീസായതിന് ശേഷം ഡാന്‍സ് ാസ്സിലെ ഒരു സുഹൃത്തില്‍ നിന്നും അറിഞ്ഞ ഒരു ആരാധകന്റെ ഓര്‍മ്മയാണ് കാവ്യക്കീഗാനം. അതുകൊണ്ടുതന്നെ എത്രനിയന്ത്രിച്ചാലും അറിയാതെ കണ്ണുകള്‍ നിറയും.
സുഹൃത്തില്‍ നിന്ന് കേട്ടറിഞ്ഞ ആരാധകന്‍ പിന്നീട് തലച്ചോറില്‍ വൈറസ് ബാധയുണ്ടായി മരിച്ചുവെന്നറിഞ്ഞപ്പോള്‍ ഒരിക്കലും കാണാത്ത ആ ആരാധകനുവേണ്ടി കാവ്യസമര്‍പ്പിച്ചതാണ് വേദന നിറയുന്ന ഈ ഗാനം. ഇതിനൊപ്പം ശ്രീകൃഷ്ണ സ്തുതി, മാപ്പിളപ്പാട്ടുകള്‍ തുടങ്ങി മറ്റ് അഞ്ച് ഗാനങ്ങള്‍ കൂടി കസറ്റിലുണ്ടാകും.


Click it and Unblock the Notifications











