twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എഴുപത്തെട്ട് വയസ്സുകാരനായി മുരളി

    By Staff
    |

    എഴുപത്തെട്ട് വയസ്സുകാരനായി മുരളി
    മാര്‍ച്ച് 16, 2001

    എഴുപത്തെട്ടു വയസ്സുള്ള വൃദ്ധനായ കഥാപാത്രത്തെ മുരളി അവതരിപ്പിക്കുന്നു. പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന നെയ്ത്തുകാരന്‍ എന്ന ചിത്രത്തിലാണ് അപ്പമേസ്തിരി എന്ന വളരെ വ്യത്യസ്തമായ വേഷം മുരളി അവതരിപ്പിക്കുന്നത്.

    നെയ്ത്തുകാരനിലെ കേന്ദ്ര കഥാപാത്രമാണ് അപ്പമേസ്തിരി. സാമൂ ഹ്യമാറ്റങ്ങള്‍ക്ക് വേണ്ടി നടന്ന സമരങ്ങളുടെ സാക്ഷിയാണ് അപ്പമേസ്തിരി. കമ്മ്യൂണിസവും ജന്മിത്തവും സങ്കീര്‍ണ്ണമായ രാഷ്ട്രീയ അവസ്ഥകളുമെല്ലാം നെയ്ത്തുകാരനില്‍ വിഷയമാകുന്നു.

    മുരളിയുടെ അഭിനയജീവീതത്തിലെ സുപ്രധാനമായ വഴിത്തിരവായിരിക്കും ഈ കഥാപാത്രം. അഭിനയത്തിന്റെ മര്‍മ്മറിഞ്ഞ നടന് മാത്രമേ ഇത്തരമൊരു കഥാപാത്രത്തിന് മികവോടെ ജീവന്‍ നല്‍കാനാവൂ.

    പ്രിയനന്ദന്റെ ആദ്യ ചിത്രമായ നെയ്ത്തുകാരന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എന്‍. ശശിധരനാണ്. ഛായാഗ്രഹണം ജെയിന്‍ ജോസഫും കലാസംവിധാനം ബസന്തും ചിത്രസംയോജനം വേണുഗോപാലും നിര്‍വഹിക്കുന്നു.

    മുരളിക്ക് പുറമെ വിജയരാഘവന്‍, എം. ആര്‍. ഗോപകുമാര്‍, മുല്ലനേഴി, ജയരാജ് വാര്യര്‍, മുരുകന്‍, ശ്രീനാഥ്, സോനാ നായര്‍, ക്രിസ്റി തോമസ്, അമ്മ്വേടത്തി എന്നിവരും ഫിലിം പീപ്പിള്‍സ് നിര്‍മ്മിക്കുന്ന നെയ്ത്തുകാരനില്‍ അഭിനയിക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X