ആയിരത്തില്‍ ഒരുവന്റെ ചിത്രീകരണം തുടങ്ങി

By Staff

ആയിരത്തില്‍ ഒരുവന്റെ ചിത്രീകരണം തുടങ്ങി
മാര്‍ച്ച് 16, 2002

ഇഷ്ടത്തിന്റെ വിജയത്തിന് ശേഷം സിബി മലയില്‍ കാലിക പ്രാധാന്യമുള്ള ഒരു പ്രമേയം കൈകാര്യം ചെയ്യുന്നു പുതിയ ചിത്രമായ ആയിരത്തില്‍ ഒരുവനില്‍. ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്ത് തുടങ്ങി. കലാഭവന്‍ മണിയാണ് ചിത്രത്തിലെ നായകന്‍.

ഒരു ഇടത്തരം കുടുംബത്തിന്റെ കഥയിലൂടെ സമകാലീന പ്രധാനമായ ചില വിഷയങ്ങളിലേക്ക് എത്തിനോക്കുകയാണ് സിബി മലയില്‍ പുതിയ ചിത്രത്തില്‍. ടി. എ. റസാക്ക് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. കാണാക്കിനാവ് എന്ന ചിത്രത്തിന് ശേഷം സിബി മലയിലും ടി. എ. റസാക്കും പുതിയ ചിത്രത്തിലൂടെ ഒന്നിക്കുകയാണ്.

അരവിന്ദന്‍ എന്ന കഥാപാത്രത്തെയാണ് കലാഭവന്‍ മണി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു ഇടത്തരം കുടുംബത്തിന്റെ നെടുംതൂണ്‍ ആണ് അയാള്‍. വീട്ടിലെ പ്രശ്നങ്ങള്‍ അയാളെ എപ്പോഴും അലട്ടുന്നു. ചിലപ്പോള്‍ പരസ്പര വിരുദ്ധമായി പെരുമാറിയെന്നുവരും അയാള്‍. ഭാര്യ സരസ്വതിയോട് കയര്‍ത്തു സംസാരിക്കുന്ന അയാള്‍ തന്നെ അവള്‍ക്ക് ഭക്ഷണം വാരികൊടുക്കുകയും ചെയ്യുന്നു.

സുചിതയാണ് സരസ്വതിയായി അഭിനയിക്കുന്നത്. ടി വി സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ളസുചിതയുടെ ആദ്യചിത്രമാണ് ആയിരത്തില്‍ ഒരുവന്‍.

തിലകന്‍, ജനാര്‍ദനന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സുധീഷ്, സലിംകുമാര്‍, ഷമ്മിതിലകന്‍, മധുപാല്‍, കൊച്ചുപ്രേമന്‍, സുധീര്‍, കെ. പി. എ. സി. ലളിത, അനു ജോസഫ്, നിമിഷ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

യൂസഫലി കേച്ചേരിയുടെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാരം ഈണം പകരുന്നു. യേശുദാസ്, ജയചന്ദ്രന്‍, ചിത്ര, കലാഭവന്‍ മണി എന്നിവരാണ് ഗായകര്‍. ക്യാമറ വേണുഗോപാല്‍.

സിയാദ് കോക്കേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. സിയാദ് കോക്കേഴ്സ് നിര്‍മിക്കുന്ന രണ്ട് ചിത്രങ്ങള്‍ കൂടി സിബി സംവിധാനം ചെയ്യുന്നുണ്ട്. വാല എന്ന് പേരിട്ടിട്ടുള്ള ആദ്യചിത്രത്തില്‍ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ടാമത്തെ ചിത്രത്തില്‍ ദിലീപ് നായകനാവുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X