അടൂര്‍ അഴിമതിയ്ക്ക് കൂട്ടുനിന്നു: ബാലചന്ദ്രമേനോന്‍

By Staff

അടൂര്‍ അഴിമതിയ്ക്ക് കൂട്ടുനിന്നു: ബാലചന്ദ്രമേനോന്‍
മാര്‍ച്ച് 16, 2002

തിരുവനന്തപുരം: ചലച്ചിത്രഅക്കാദമി അംഗങ്ങളായ രാജീവ്കുമാറിന്റെയും കമലിന്റെയും ചിത്രങ്ങള്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ബാലചന്ദ്രമേനോന്‍. ഇവരുടെ ചിത്രങ്ങള്‍ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുത്ത അഴിമതിയ്ക്ക് അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനും കൂട്ടുനിന്നുവെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.

മാര്‍ച്ച് 16 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ബാലചന്ദ്രമേനോന്‍ ഈ ആരോപണം ഉന്നയിച്ചത്.

ചലച്ചിത്രഅക്കാദമി വൈസ് ചെയര്‍മാനായ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ശേഷവും അക്കാദമി നിര്‍വാഹകസമിതി അംഗമായ കമല്‍ സംവിധാനം ചെയ്ത മേഘമല്‍ഹാറും മേളയില്‍ പ്രദര്‍ശിപ്പിക്കരുത്. അത് മേളയില്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ ഇവര്‍ ഇരുവരും ചലച്ചിത്ര അക്കാദമിയില്‍ നിന്നും രാജിവയ്ക്കണം- ബാലചന്ദ്രമേനോന്‍ പറഞ്ഞു.

ഇത് സംബന്ധിച്ച് പരാതി മുഖ്യമന്ത്രിയ്ക്ക് നല്കിയിട്ടുണ്ട്. തന്റെ ചിത്രങ്ങളൊന്നും ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അക്കാദമി ചെയര്‍മാനായ അടൂര്‍ ഉറപ്പുനല്കിയിരുന്നു. ഇക്കാര്യത്തില്‍ രാജീവ്കുമാറും കമലും അടൂരിനെ മാതൃകയാക്കണം. - ബാലചന്ദ്രമേനോന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X