സത്യന്‍ ചിത്രത്തില്‍ സംയുക്ത നായിക
സത്യന്‍ ചിത്രത്തില്‍ സംയുക്ത നായിക
മാര്‍ച്ച് 16, 2002
സന്ത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ സംയുക്താ വര്‍മ നായികയാവുന്നു. ജയറാം ആണ് ഈ ചിത്രത്തിലെ നായകന്‍.
നേരത്തെ സംയുക്ത കരാര്‍ ചെയ്ത ചില ചിത്രങ്ങളില്‍ നിന്നും പിന്‍മാറിയെന്നും പ്രതിഫലം തിരിച്ചുകൊടുത്തെന്നും പുതിയ ചിത്രങ്ങളൊന്നും കരാര്‍ ചെയ്യുന്നില്ലെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ബിജു മേനോനുമായുള്ള വിവാഹം കുറച്ചുകഴിഞ്ഞ് നടത്താമെന്ന് തീരുമാനിച്ചതോടെ സംയുക്ത പുതിയ ചിത്രങ്ങള്‍ക്ക് കരാര്‍ ചെയ്തുതുടങ്ങി.
സുന്ദര്‍ദാസിന്റെ കുബേരനില്‍ സംയുക്താവര്‍മ ആണ് നായിക. റാഫി മെക്കാര്‍ട്ടിന്‍ തമിഴില്‍ ചെയ്യുന്ന വണ്‍മാന്‍ഷോയുടെ റീമേക്കിലും സംയുക്ത നായികയാവുന്നു.
സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ ഇത് മൂന്നാമതാണ് സംയുക്ത നായികയാവുന്നത്. സത്യന്‍ അന്തിക്കാട്-ലോഹിതദാസ് ടീമിന്റെ ചിത്രമായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത അരങ്ങേറിയത്. പുതിയ ചിത്രത്തിനും തിരക്കഥ രചിക്കുന്നത് ലോഹിതദാസാണ്.
ശ്രീനിവാസന്‍ തിരക്കഥയെഴുതിയ സത്യന്‍ ചിത്രമായ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലും സംയുക്താ വര്‍മ ആയിരുന്നു നായിക.
ഏപ്രില്‍ മാസത്തില്‍ ഒറ്റപ്പാലത്ത് പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനൊരുങ്ങുകയാണ്. ചിത്രത്തിന് പേരിട്ടിട്ടില്ല. ഇന്നസെന്റ്, കെ. പി. എ. സി. ലളിത എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.


Click it and Unblock the Notifications











