സുന്ദര്‍ദാസ് ചിത്രത്തില്‍ കലാഭവന്‍ മണി നായകന്‍
സുന്ദര്‍ദാസ് ചിത്രത്തില്‍ കലാഭവന്‍ മണി നായകന്‍
മാര്‍ച്ച് 15, 2003
കുബേരന് ശേഷം സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലാഭവന്‍ മണി നായകനാവുന്നു.
സല്ലാപത്തിലൂടെ കലാഭവന്‍ മണിയ്ക്ക് സിനിമയില്‍ ആദ്യമായി അവസരം നല്‍കിയ സുന്ദര്‍ദാസ് മണിയെ നായകനാക്കി ചിത്രമൊരുക്കുന്നത് ആദ്യമായാണ്. കണ്ണിനും കണ്ണാടിക്കും എന്നാണ് ചിത്രത്തിന്റെ പേര്.
സംവിധായകന്‍ രാജസേനനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കാവേരിയാണ് നായിക. ജഗതി ശ്രീകുമാര്‍, സിദ്ദിക്ക്, ജനാര്‍ദനന്‍, സുധീഷ്, മോഹിനി, ബിന്ദു പണിക്കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഹരിദാസ് കരിവള്ളൂരിന്റേതാണ് രചന. കാര്‍ത്തിക കലാക്ഷേത്രയുടെ ബാനറില്‍ ബിജു പെപ്സിയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications