twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരങ്ങള്‍ രാഷ്ട്രീയ നേതാക്കളെ കണ്ടു

    By Super
    |

    തിരുവനന്തപുരം: ചലച്ചിത്ര രംഗത്ത് അമ്മ എന്ന സംഘടനയും ഫിലിം ചേമ്പറും തമ്മില്‍ ഉണ്ടായിരിയ്ക്കുന്ന ഉരസല്‍ പരിഹരിയ്ക്കാനായി സിനിമാ താരങ്ങള്‍ രാഷ്ട്രീയക്കാരുടെ അടുത്തെത്തി. മാര്‍ച്ച് 16 ചൊവാഴ്ച രാവിലെ അവര്‍ വിവിധ രാഷ്ട്രീയക്കാരുമായി ചര്‍ച്ച തുടങ്ങി. പ്രധാനപ്പെട്ട എല്ലാ പാര്‍ട്ടികളുടെ നേതാക്കളുമായും ചര്‍ച്ച നടത്താനാണ് അഭിനേതാക്കളുടെ തീരുമാനം.

    ചൊവാഴ്ച രാവിലെ അവര്‍ കണ്ടത് ബി.ജെ.പി. സംസ്ഥാന ജനറള്‍ സെക്രട്ടറി പി.പി. മുകുന്ദനെയാണ്. മുകുന്ദനുമായി ചര്‍ച്ച നടത്തിയ ശേഷം മറ്റ് നേതാക്കളുമായും ചൊവാഴ്ച തന്നെ ചര്‍ച്ച നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സാംസ്കാരിക വകുപ്പ് മന്ത്രി ജി. കാര്‍ത്തികേയന്‍, മുഖ്യമന്ത്രി എ.കെ. ആന്റണി എന്നിവരുമായും ചൊവാഴ്ച തന്നെ ചര്‍ച്ച നടത്തും.

    ഫിലിം ചേമ്പര്‍ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടത്താന്‍ നീക്കം നടത്തുന്നതായി സംശയം ഉണ്ടായതിനെ തുടര്‍ന്നാണ് രാഷ്ട്രീയക്കാരെ കൂടി ഉള്‍പ്പെടുത്തി പ്രശ്നം പരിഹരിയ്ക്കാന്‍ താരങ്ങള്‍ ശ്രമം തുടങ്ങിയിരിയ്ക്കുന്നത്.

    കഥ ഇതുവരെ,

    മോഹന്‍ലാല്‍, ശ്രീനിവാസന്‍, മുകേഷ്, പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ക്കെതിരെ അപ്രഖ്യാപിത ഉപരോധത്തിന് ഫിലിം ചേമ്പര്‍ ശ്രമിക്കുന്നതായി സംശയം ഉണ്ടായതിനെ തുടര്‍ന്ന് 15 തിങ്കളാഴ്യയാണ് രാഷ്ട്രീയക്കാരുമായി ചര്‍ച്ച നടത്താന്‍ താരസംഘടനയായ അമ്മയുടെ യോഗം തീരുമാനിച്ചത്.

    മുകേഷിനെയും ശ്രീനിവാസനെയും ഉള്‍പ്പെടുത്തിയ പുതിയ ചിത്രത്തിന് കാള്‍ട്ടണ്‍ ഫിലിംസ് നല്‍കിയ അപേക്ഷയാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രവും വിവാദപ്പട്ടികയിലായി. രണ്ടുചിത്രങ്ങള്‍ക്കുമുള്ള അപേക്ഷകളുമായി ചേമ്പറിനെ സമീപിച്ചപ്പോള്‍ അതിന് മോശപ്പെട്ട പ്രതികരണമാണ് ലഭിച്ചതെന്ന് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു.

    ചിത്രം നിര്‍മിക്കുംമുമ്പ് ചേമ്പറില്‍ രജിസ്ട്രേഷന്‍ നേടണമെന്ന് വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ഉപയോഗിച്ച് മോഹന്‍ലാല്‍, മുകേഷ്, ശ്രീനിവാസന്‍ എന്നിവരെ മാറ്റി അപേക്ഷ കൊണ്ടുവരാന്‍ ചേമ്പറിലെ ചിലര്‍ നിര്‍ദ്ദേശിച്ചുവെന്നാണ് ആരോപണം.

    കൊച്ചിയില്‍ നടന്ന താരനിശയില്‍ ഫിലിം ചേമ്പറിനെ അപമാനിക്കുംവിധം ഹലോ ഫോണ്‍ എന്ന പരിപാടി അവതരിപ്പിച്ച മുകേഷിന്റെയും ശ്രീനിവാസന്റെയും നടപടിയില്‍ കഴിഞ്ഞ ദിവസം ചേമ്പര്‍ അച്ചടക്ക സമിതി പ്രതിഷേധിച്ചിരുന്നു. ഇരുവരെയും നിര്‍മാതാക്കളും ചേമ്പറും മറക്കില്ലെന്നുപറഞ്ഞ ഭാരവാഹികള്‍ ഒരുതരത്തിലുള്ള വിലക്കും ഉണ്ടാകില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ പ്രീയദര്‍ശന്റെ ചലച്ചിത്രങ്ങല്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിയ്ക്കരുതെന്ന് അലിഖിത കല്‍പ്പന ഉണ്ടത്രെ. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് അമ്മ 15 തിങ്കളാഴ്ച കൊച്ചിയില്‍ യോഗം വിളിച്ചു. ഈ യോഗത്തിലാണ് രാഷ്ട്രീയക്കാരെ പ്രശ്നത്തില്‍ ഇടപെടുത്താന്‍ തീരുമാനിച്ചത്.

    എന്നാല്‍ അമ്മയും താരങ്ങളും പറഞ്ഞ് നടക്കുന്ന ഉപരോധകഥ അപ്പടി കള്ളമാണെന്നാണ് ചേമ്പര്‍ പ്രതിനിധികള്‍ പറയുന്നത്. മോഹന്‍ലാല്‍, മുകേഷ്, ശ്രീനിവാസന്‍ തുടങ്ങിയവരെ ഉപരോധിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേരള ഫിലിം ചേമ്പര്‍ പ്രസിഡണ്ട് സിയാദ് കോക്കര്‍ അറിയിച്ചു. ചില നിര്‍മാതാക്കള്‍ അപേക്ഷയുമായി വന്നിരുന്നു. നിബന്ധനകള്‍ പാലിച്ചുള്ള അപേക്ഷ നല്‍കാന്‍ നിര്‍ദ്ദേശിച്ചു. പാലിച്ചാല്‍ അനുമതി നല്‍കും. വിവാദങ്ങളില്‍ കഴമ്പില്ലെന്നാണ് സിയാദ് പറയുന്നത്.

    Read more about: amma film chamber
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X