ശ്രീനി സൂപ്പര്‍താരം; ജയറാം സംവിധായകന്‍
ശ്രീനി സൂപ്പര്‍താരം; ജയറാം സംവിധായകന്‍
മാര്‍ച്ച് 16, 2004
സൂപ്പര്‍താരത്തിന്റെ ഡേറ്റ് കിട്ടാനായി ഓടിനടക്കുന്ന സഹസംവിധായകനായി ജയറാം. സൂപ്പര്‍താരമായി വേഷമിടുന്നത് ശ്രീനിവാസന്‍. സിനിമാരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിലാണ് ശ്രീനിവാസനും ജയറാമും സൂപ്പര്‍താരവും സഹസംവിധായകനുമായി പ്രത്യക്ഷപ്പെടുന്നത്.
റോഷന്‍ ആന്‍ഡ്രൂസ് എന്ന നവാഗത സംവിധായകനാണ് ശ്രീനിവാസനും ജയറാമും സിനിമക്കാരായി അഭിനയിക്കുന്ന ഈ ചിത്രം ഒരുക്കുന്നത്. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ശ്രീനിവാസനാണ്. സിബി മലയില്‍, ജയരാജ്, ലാല്‍ജോസ് എന്നിവരുടെ ആദ്യചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുള്ള ശ്രീനിവാസന്‍ മറ്റൊരു നവാഗത സംവിധായകന് വേണ്ടി തിരക്കഥ ഒരുക്കുകയാണ്.
സൂപ്പര്‍താരത്തിന്റെ ഡേറ്റ് കിട്ടാതെ വന്നപ്പോള്‍ അയാളുമായി സാദൃശ്യമുള്ള ഒരാളെ വച്ച് സിനിമ ഷൂട്ട് ചെയ്യാന്‍ സംവിധായകന്‍ തീരുമാനിക്കുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹോളിവുഡ് ചിത്രമായ ബോഫിംഗറില്‍ നിന്ന് കടമെടുത്തതാണ് ഈ പ്രമേയം.
ജയറാമിനും ശ്രീനിവാസനും പുറമെ മുകേഷും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായി അഭിനയിക്കുന്നുണ്ട്. ഫ്രണ്ട്സ് എന്ന ചിത്രത്തിന് ശേഷം ജയറാമും മുകേഷും ശ്രീനിവാസനും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണിത്. കാള്‍ട്ടന്‍ ഫിലിംസിന് വേണ്ടി കരുണാകരനാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications