മഴയിലൂടെ പറന്ന് ബിജുവും ഗീതുവും
മഴയിലൂടെ പറന്ന് ബിജുവും ഗീതുവും
മാര്‍ച്ച് 16, 2004
എ. കെ. ജയന്‍ പൊതുവാള്‍ എന്ന നവാഗത സംവിധായന്‍ ഒരുക്കുന്ന ചിത്രമാണ് മഴയിലൂടെ പറന്ന്. മുരളിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗീതു മോഹന്‍ദാസാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായിക. ആദ്യമായാണ് ബിജുവും ഗീതുമോഹന്‍ദാസും നായികാനായകന്‍മാരായി അഭിനയിക്കുന്നത്. സുകന്യയാണ് ചിത്രത്തിലെ മറ്റൊരു നായിക.
കൊച്ചിന്‍ ഹനീഫ, സായികുമാര്‍, സുധീഷ്, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ആര്‍. നന്ദകുമാറാണ്. ഏഴാച്ചേരി രാമചന്ദ്രന്‍, വിഷ്ണുദാസ് എന്നിവരുടെ ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥ് സംഗീതം പകരുന്നു.
ഛായാഗ്രഹണം ശശി രാമകൃഷ്ണന്‍. എഡിറ്റിംഗ് പി. സി. മോഹനന്‍. പനയാരംപിള്ളിയില്‍ ഫിലിംസിന്റെ ബാനറില്‍ ജോഷിപോളാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications