ഗ്ലാമറസായിട്ടും നികിതയെ ഭാഗ്യം തുണയ്ക്കുന്നില്ല
ഗ്ലാമറസായിട്ടും നികിതയെ ഭാഗ്യം തുണയ്ക്കുന്നില്ല
മാര്‍ച്ച് 16, 2005
നികിതയ്ക്ക് ഇത് അത്ര നല്ല കാലമല്ല. മലയാളത്തില്‍ ഭാഗ്യം പരീക്ഷിച്ച നികിത പരാജയം സമ്മതിച്ചാണ് ചെന്നൈയിലേയ്ക്ക് കുടിയേറിയത്. കര്‍ണാടകകാരിയാണെങ്കിലും തമിഴകത്തെത്തിയാല്‍ തന്നെ ഭാഗ്യം തുണയ്ക്കുമെന്നായിരുന്നു നികിത കരുതിയത്. എന്നാല്‍ അത് ഫലിച്ചില്ല.
ആദ്യം തമിഴില്‍ ആദ്യം കുറുമ്പ് എന്നൊരു ചിത്രത്തിലായിരുന്നു നികിത അഭിനയിച്ചത്. അത് കാര്യമായ വിജയം കണ്ടില്ല. എന്നാല്‍ കൂടെ അഭിനയിച്ച ദിയ എന്ന പുതു നടി തമിഴില്‍ മികച്ച വിജയം കൊയ്യുകയും ചെയ്തു.
ഇതിനിടെയാണ് ഫാസിലിന്റെ കൈയെത്തും തൂരത്ത് എന്ന ചിത്രത്തില്‍ നികിത നായികയായത്. മലയാളത്തിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
പിന്നെ രണ്ടും കല്പിച്ചായിരുന്നു തെലുങ്കിലേയ്ക്ക് പ്രവേശിച്ചത്. തെലുങ്കില്‍ മോശമല്ലാത്ത വേഷങ്ങള്‍ കിട്ടുകയും ചെയ്തു. വീണ്ടും തമിഴിലേയ്ക്ക് തിരിച്ചെത്തി. ഇക്കുറി വിജയം കൊയ്യുമെന്ന ഉറച്ച നിശ്ചയത്തോടെയാണ് നികിത തമിഴകത്ത് എത്തിയത്. ശരത്ത് കുമാറിനോടൊപ്പം ഛത്രപതി എന്ന ചിത്രത്തിലായിരുന്നു നികിത അഭിനയിച്ചത്.
ഭാഗ്യം തേടിയാണ് വീണ്ടും തമിഴകത്ത് എത്തിയത്. ആദ്യ ചിത്രത്തില്‍ അഭിനയിയ്ക്കുമ്പോള്‍ കൊലുന്നനെ ഉള്ള പെണ്ണായിരുന്നു നികിതയെങ്കില്‍ തന്റെ തെലുങ്ക് പരിചയത്തിന് ശേഷം തിരിച്ചെത്തിയപ്പോള്‍ കൊഴുത്തുരുണ്ട ഗ്ലാമര്‍ പെണ്ണായി നികിത.
അതുകൊണ്ട് തന്നെ പഴയ നാടന്‍ നടിയുടെ മൂടുപടം വലിച്ചെറിഞ്ഞ് ഗ്ലാമറായ വേഷങ്ങക്ക് തയ്യാറെടുത്തായിരുന്നു ആ വരവ്. അതിനനുസരിച്ചുള്ള വേഷവും കിട്ടി. ഛത്രപതി എന്ന ചിത്രത്തില്‍ ഗ്ലാമറസാവാനുള്ള അവസരം കിട്ടിയെങ്കിലും ഭാഗ്യം കടാക്ഷിയ്ക്കാന്‍ വേണ്ട അടക്കവും ഒതുക്കവും നികിത കാണിച്ചില്ല. നിര്‍മ്മാതാക്കളോടും മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരോടും വേണ്ട വണ്ണം സഹകരിയ്ക്കാതെ ഒട്ടേറെ പ്രശ്നങ്ങളാണ് ഛത്രപതിയുടെ നിര്‍മ്മാണവേളയില്‍ ഒട്ടേറെ പ്രശ്നങ്ങളാണ് നികിത ഉണ്ടാക്കിയത്. ഒടുവില്‍ മറ്റൊരു നടിയെക്കൂടി കൊണ്ടുവന്ന് നികിതയുടെ വേഷം രണ്ടാം വേഷമാക്കി മാറ്റുന്നതുവരെ എത്തി കാര്യങ്ങള്‍. നികിതയെ രണ്ടാമതാക്കിക്കൊണ്ട് എത്തിയത് രംഭയായിരുന്നു. അങ്ങനെ വേണ്ടുവോളം ഗ്ലാമറസായി തമിഴില്‍ കസറാനുള്ള അവസരം സ്വയം നശിപ്പിച്ചു. മാത്രമല്ല നിര്‍മ്മാണ വേളയില്‍ ഉണ്ടായ പ്രശ്നങ്ങള്‍ തമിഴ് ചലച്ചിത്ര ലോകത്ത് പാട്ടായതോടെ പുതിയ വേഷങ്ങള്‍ കിട്ടുക അത്ര എളുപ്പവുമല്ലാതായി. ഇനി അടുത്ത അവസരത്തിനായി കാത്തിരിയ്ക്കുകയാണ് നികിത.
തെലുങ്കില്‍ ചില അവസരം കിട്ടുന്നുണ്ടെങ്കിലും കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.
ഇനിയും ഗ്ലാമറായി അഭിനയിയ്ക്കാന്‍ നികിത തയ്യാറാണ്. പക്ഷേ കാര്യമായ വേഷം കിട്ടാന്‍ എത്ര നാള്‍ കാത്തിരിയ്ക്കേണ്ടി വരുമെന്ന് അറിയില്ല.


Click it and Unblock the Notifications