ഗീതുവിന് അമ്മ വേഷം
ഗീതുവിന് അമ്മ വേഷം
മാര്‍ച്ച് 16, 2006
വാണിജ്യ സിനിമയില്‍ ഗീതു മോഹന്‍ദാസ് ഇപ്പോള്‍ സജീവമല്ല. ഗീതുവിനെ തേടിയെത്തുന്നത് സമാന്തര സിനിമാ സംരംഭങ്ങളിലേക്കുള്ള ക്ഷണമാണ്. വാണിജ്യസിനിമയുടെ ഗ്ലാമര്‍ തിളക്കത്തില്‍ മുങ്ങിക്കുളിച്ചിരിക്കാന്‍ കഴിയുന്നില്ലെങ്കിലും ഒരു നടിയെന്ന നിലയില്‍ ഇത്തരം സിനിമകള്‍ ഗീതുവിന് വലിയ നേട്ടമാണ് ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്.
മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത അകലെയിലെയും ലൈംഗിക തൊഴിലാളിയായി വേഷമിട്ട ഒരിടത്തിലെയും കഥാപാത്രങ്ങള്‍ ഗീതുവിന്റെ അഭിനയമികവിന് സാക്ഷ്യങ്ങളാണ്. ഈ ശ്രേണിയില്‍ പെടുന്ന മറ്റൊരു ചിത്രം കൂടി ഗീതുവിനെ തേടിയെത്തിയിരിക്കുന്നു. നവാഗതനായ വിനോദ് മങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഏറെ അഭിനയപ്രാധാന്യമുള്ള വേഷമാണ് ഗീതുവിന് ലഭിച്ചിരിക്കുന്നത്.
രണ്ടു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളെയാണ് ഈ ചിത്രത്തില്‍ ഗീതു അവതരിപ്പിക്കുന്നത്. രണ്ടാമത്തെ കാലഘട്ടത്തില്‍ അമ്മ വേഷമാണ് ഗീതുവിന് ചെയ്യേണ്ടത്. ഈ ഘട്ടത്തില്‍ നടന്‍ വിനീത്കുമാറിന്റെ അമ്മയായിട്ടാണ് ഗീതു അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഗീതുവിന്റെ സമകാലീനരായ മറ്റൊരു നടിക്കും കിട്ടാത്ത തരത്തിലുള്ള വേഷമാണ് ഇത്. മേക്കപ്പിലെ പരീക്ഷണങ്ങളിലൂടെ ഈ കഥാപാത്രത്തെ ഭദ്രമാക്കാമെന്ന പ്രതീക്ഷയാണ് ഗീതുവിനുള്ളത്.


Click it and Unblock the Notifications