റോഷന്‍ ആന്‍ഡ്രൂസ് പുതുമുഖ ചിത്രമൊരുക്കുന്നു
റോഷന്‍ ആന്‍ഡ്രൂസ് പുതുമുഖ ചിത്രമൊരുക്കുന്നു
മാര്‍ച്ച് 16, 2006
ഉദയനാണ് താരം എന്ന മെഗാഹിറ്റ് ചിത്രത്തിനു ശേഷം റോഷന്‍ ആന്‍ഡ്രൂസ് പുതിയ ചിത്രവുമായെത്തുന്നു. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഗൃഹലക്ഷ്മി ഫിലിംസാണ്.
എന്റെ വീട് അച്ചൂന്റേം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ബോബി, സഞ്ജയ് എന്നിവരാണ് റോഷന്‍ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ഹയര്‍ സെക്കന്ററി സ്കൂള്‍ കാമ്പസിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.
ചിത്രത്തിലെ നടീനടന്‍മാരെ താരവേട്ടയിലൂടെയാണ് കണ്ടെത്തുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന്12 മുതല്‍ 20 വരെ പ്രായമുള്ള വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നതായി നിര്‍മാതാവ് പി.വി.ഗംഗാധരന്‍ അറിയിച്ചു.
ഏപ്രിലില്‍ കൊച്ചിയിലായിരിക്കും സ്റാര്‍ ഹണ്ട് നടക്കുന്നത്. മെയില്‍ ചിത്രീകരണം ആരംഭിക്കും. ഒക്ടോബര്‍ 20ന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.


Click it and Unblock the Notifications