ദിലീപും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു
ദിലീപും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു
മാര്‍ച്ച് 17, 2001
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മേഘത്തിന് ശേഷം ദിലീപും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. സിബി മലയിലിന്റെ പുതിയ ചിത്രത്തിലാണ് ദിലീപും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നത്.
ശേഷം സിബി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും കലവൂര്‍ രവികുമാറാണ് എഴുതുന്നത്. അച്ചുചിങ്കു സിനിമാസിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. രവിവര്‍മ്മന്‍ ഛായാഗ്രഹണവും മോഹന്‍ സിത്താര സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.
നെടുമുടിയും ഇന്നസെന്റും ഉള്‍പ്പടെയുള്ള പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ പൂജയും റിക്കാഡിംഗും ഈയിടെ തൃശ്ശൂരില്‍ നടന്നു. തൃശ്ശൂര്‍ മേയര്‍ ജോസ് കാട്ടൂക്കാരന്‍ ദീപം കൊളുത്തിയ ചടങ്ങില്‍ സിബി മലയില്‍, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട്, ഡേവിഡ് കാച്ചപ്പിള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.


Click it and Unblock the Notifications