twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആര്‍ക്കും വിലക്കില്ല; ഭരണ-രാഷ്ട്രീയക്കാര്‍ ഇടപെടേണ്ട: ചേമ്പര്‍

    By Staff
    |

    ആര്‍ക്കും വിലക്കില്ല; ഭരണ-രാഷ്ട്രീയക്കാര്‍ ഇടപെടേണ്ട: ചേമ്പര്‍
    മാര്‍ച്ച് 17, 2004

    കൊച്ചി: ഒരു താരത്തെയും വിലക്കിയിട്ടില്ലെന്ന് കേരള ഫിലിം ചേമ്പര്‍ പ്രസിഡണ്ട് സിയാദ്കോക്കര്‍ വാര്‍ത്താഎമ്മേളനത്തില്‍ അറിയിച്ചു.

    ഇപ്പോള്‍ താരങ്ങളുടെ സംഘടനയായ അമ്മ യും ഫിലിം ചേമ്പറും തമ്മില്‍ ഉണ്ടായിരിയ്ക്കുന്ന ശീതസമരത്തില്‍ സര്‍ക്കാരോ രാഷ്ട്രീയ കക്ഷികളോ ഇടപെടേണ്ടെന്നും അവര്‍ പറഞ്ഞു.

    നിര്‍മാതാവ് നേരിട്ടുവന്ന് അപേക്ഷ നല്‍കാത്തതിനാലാണ് മുകേഷ്-ശ്രീനിവാസന്‍ സിനിമയ്ക്ക് അനുമതി വൈകിയത്. മോഹന്‍ലാല്‍ അഭിനയിയ്ക്കുന്നതായി പറയുന്ന ആന്റണി പെരുമ്പാവൂരിന്റെ ഷാജി കൈലാസ് ചിത്രത്തിന്റെ അപേക്ഷയ്ക്ക് വ്യവസ്ഥകള്‍ പാലിച്ചാല്‍ അനുമതി നല്‍കും.

    തങ്ങളുടെ നിയമവിരുദ്ധ രീതികള്‍ തുടരാനാവില്ലെന്നു ബോധ്യമായ ചില വന്‍ താരങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് വിവാദമുണ്ടാക്കുന്നത്. മാര്‍ച്ച് ഏഴിന് നടത്തിയ താരനിശ അവശ കലാകാരന്മാര്‍ക്ക് കൈനീട്ടം നല്‍കാനാണെന്നും മറ്റൊരു ചാനലിനായി നടത്തിയ ഡല്‍ഹി താരനിശ ജീവകാരുണ്യ പ്രവര്‍ത്തനത്തിനാണെന്നും പറഞ്ഞു.

    ഏപ്രില്‍ ഏഴുമുതല്‍ ഒരു മാസം ഗള്‍ഫില്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ മറ്റൊരു താരനിശ വരുന്നു. ഇതില്‍നിന്നു ശ്രദ്ധതിരിക്കാനാണ് ഉപരോധ നീക്കമെന്ന ആരോപണം. വ്യവസായം നടത്താനുള്ള മൗലികാവകാശത്തെയാണ് അവര്‍ ചോദ്യം ചെയ്യുന്നത്. പുതിയ നിബന്ധനകള്‍ ചെലവുചുരുക്കാനാണ്. ഒരു താരത്തിനും തങ്ങള്‍ വില നിശ്ചയിച്ചിട്ടില്ല. പ്രതിഫലത്തുക കരാറില്‍ കാണിയ്ക്കണം. ഇതില്‍ 25-30 ശതമാനം കുറവ് നിര്‍ദേശിയ്ക്കും. താരങ്ങളാരും ചേമ്പറില്‍ വന്ന് കരാര്‍ ഒപ്പിടേണ്ട. പക്ഷേ, നിര്‍മാതാവിന് വലുപ്പചെറുപ്പമില്ലാതെ കരാര്‍ ഒപ്പിട്ടു നല്‍കണം. അത് ചേമ്പര്‍ പരിശോധിക്കും.

    എന്തു നടപടി വന്നാലും വ്യവസായ താത്പര്യത്തിനായി മുന്നോട്ടുപോകും. താരങ്ങളുമായോ താരസംഘടനകളുമായോ ചര്‍ച്ചയില്ലെന്നും സിയാദ് പറഞ്ഞു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X