തര്‍ക്കം തീരുവരെ അമ്മ ഷൂട്ടിങ്ങും ഡബിങ്ങും നിര്‍ത്തി

By Staff

തര്‍ക്കം തീരുവരെ അമ്മ ഷൂട്ടിങ്ങും ഡബിങ്ങും നിര്‍ത്തി
മാര്‍ച്ച് 17, 2004

തിരുവനന്തപുരം: ഫിലിം ചേംബറുമായുണ്ടായ ശീതസമരത്തെതുടര്‍ന്ന് ഷൂട്ടിങ്ങില്‍നിന്നും ഡബിങ്ങില്‍നിന്നും വിട്ടുനില്‍ക്കാന്‍ താരസംഘടനയായ അമ്മ തീരുമാനിച്ചു.കഴിഞ്ഞ ആഴ്ച ഫിലിം ചേമ്പര്‍ സ്വമേധയാ എല്ലാ ചലച്ചിത്ര പ്രവര്‍ത്തനങ്ങളും നിറുത്തി വച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ഇത് തുടങ്ങി. ഇപ്പോള്‍ അമ്മ പുതിയ നീക്കം നടത്തുന്നതോടെ വീണ്ടും ചലച്ചിത്ര രംഗം സ്തംഭിയ്ക്കുകയാണ്.

അമ്മ ഭാരവാഹികള്‍ വിവിധ രാഷ്ട്രീയ നേതാക്കളേയും മന്ത്രിമാരേയും മുഖ്യമന്ത്രിയേയും കണ്ടിരുന്നു. തുടര്‍ന്ന് പ്രശ്നം പരിഹരിക്കുന്നതിനായി മന്ത്രിമാരായ ജി.കാര്‍ത്തികേയനെയും എം.എം.ഹസ്സനെയും മുഖ്യമന്ത്രി എ.കെ.ആന്റണി ചുമതലപ്പെടുത്തിയിരിയ്ക്കുകയാണ്.

മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്നപരിഹാരമാകുന്നതുവരെ ഷൂട്ടിങ്ങും ഡബിങ്ങും നിര്‍ത്തിവയ്ക്കാനാണ് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം. പ്രശ്നം എത്രയുംവേഗം പരിഹരിക്കും. ഫിലിം ചേംബറിന്റെ പ്രതിനിധികളുമായി ഉടന്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ഇരുവിഭാഗത്തെയും ഒരുമിച്ച് ചര്‍ച്ചയ്ക്ക് വിളിക്കും- എന്നാണ് മുഖ്യമന്ത്രിയുമായി അമ്മ നടത്തിയ ചര്‍ച്ചയ്ക്കുശേഷം മന്ത്രി ജി.കാര്‍ത്തികേയന്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വാദിയോ പ്രതിയോ അല്ലെന്നും ജനങ്ങളുമായി ബന്ധപ്പെടുന്ന പ്രശ്നമായതിനാലാണ് ഇടപെടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തൊഴില്‍ ചെയ്യാനുള്ള അവകാശത്തെ ഹനിക്കുന്നതിനെതിരെയാണ് തങ്ങളുടെ എതിര്‍പ്പെന്ന് മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയ്ക്കുശേഷം അമ്മഭാരവാഹികള്‍ വിശദീകരിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, ഇന്നസെന്റ്, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ഗണേശ്, ഇടവേള ബാബു, മണിയന്‍പിള്ള രാജു, ജഗദീഷ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X