twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിഷുചിത്രങ്ങള്‍ ഇറങ്ങുമോ?

    By Super
    |

    കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ നിറുത്തിവയക്കാനുള്ള താരങ്ങളുടെ തീരുമാനം വിഷു ചിത്രങ്ങളെ ആയിരിയ്ക്കും ബാധിയ്ക്കുക.

    മൂന്ന് പ്രധാന ചിത്രങ്ങളാണ് വിഷുവിനായി തയ്യാറാവുന്നത്. ചിതങ്ങള്‍ വിഷുവിന് ഇറങ്ങാത്ത സാഹചര്യമുണ്ടായാലും ചേമ്പറിന്റെ താന്‍പോരിമ അംഗീകരിച്ചാല്‍ പിന്നെ അവരുടെ അടിമകളാകേണ്ടിവരുമെന്ന ചിന്തയാണ് താരങ്ങളെ കൊണ്ട് ഈ തീരുമാനമെടുപ്പിച്ചത്. ലാല്‍ നിര്‍മിച്ച് റാഫി-മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ചതിക്കാത്ത ചന്തു, ഫാസിലിന്റെ മോഹന്‍ലാല്‍ ചിത്രംഅതു നീതന്നെയാണ്, ജോഷിയുടെ സംവിധാനത്തില്‍ ദിലീപ് ആദ്യമായി അഭിനയിക്കുന്ന റണ്‍വേ എന്നിവയാണിവ.

    ഏഷ്യാനെറ്റുമായി സഹകരിച്ച് താര സംഘടന നടത്തിയ വിവാദമായ താരനിശയ്ക്കുശേഷം തണുത്തിരുന്ന തര്‍ക്കം മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചേംബറിന്റെ അപ്രഖ്യാപിത വിലക്ക് വരുന്നുവെന്ന ഭീഷണിയെത്തുടര്‍ന്നാണ് വീണ്ടും സജീവമായത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന മോഹന്‍ലാല്‍ ചിത്രം നാട്ടുരാജാവിന്റെയും മുകേഷും ശ്രീനിവാസനും അഭിനയിക്കുന്ന കാള്‍ട്ടന്‍ ഫിലിംസ് ചിത്രത്തിന്റെയും നിര്‍മാണ അപേക്ഷകള്‍ ചേംബര്‍ തള്ളിയത് അപ്രഖ്യാപിത വിലക്കിന്റെ സൂചനയാണെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് കടുത്ത തീരുമാനത്തിലേക്ക് അമ്മ യെത്തിയത്.

    എന്നാല്‍ നിര്‍മ്മാതാവ് നേരിട്ട് ഹാജരാകാത്തതാണ് അപേക്ഷകള്‍ സ്വീകരിയ്ക്കാത്തതിന് കാരണമെന്നാണ് ചേമ്പര്‍ പറയുന്നത്. പക്ഷേ ഈ ന്യായം താരസംഘടന അംഗീകരിയ്ക്കുന്നില്ല. ദിലീപിനും നവ്യാനായര്‍ക്കുമെതിരെ ഇവര്‍ പ്രയോഗിച്ച തന്ത്രം ഇപ്പോഴും തുടരുകയാണ്- അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു.

    കൊച്ചിയില്‍ നടന്ന താരനിശയില്‍ ചേമ്പറിനെ കളിയാക്കുന്ന പരിപാടി ഉണ്ടായിരുന്നു. ആരെങ്കിലും ബാറിലിരുന്ന് അമ്മയുടെ താര നിശ ഇല്ലെന്ന് പറഞ്ഞത് കേട്ട് ആരും വരാതിരിയ്ക്കണ്ടെന്ന് ഫോണിലൂടെ പറയുന്നതായിരുന്നു പരിപാടി. മുകേഷും ശ്രീനിവാസലനുമായിരുന്നു ഇത് അവതരിപ്പിച്ചത്. ഇതില്‍ ചൊടിച്ചാണ് ചേമ്പര്‍ പുതിയ മുകേഷ്-ശ്രീനിവാസന്‍ ചിത്രത്തിന്റെ അപേക്ഷ തള്ളിയതെന്നാണ് അമ്മ പറയുന്നത്.

    ചേമ്പര്‍ കഴിഞ്ഞ ആഴ്ച സ്വമേധയാ എല്ലാ ചലച്ചിത്ര പ്രവര്‍ത്തനങ്ങളും നിറുത്തി വച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷം അത് തുടങ്ങുകയും ചെയ്തു. ഈ നിറുത്തിയ്ക്കല്‍ അമ്മയോട് ചര്‍ച്ച ചെയ്യാതെയായിരുന്നു. അതിന് മറുപടി നല്‍കുകയാണ് ഇപ്പോള്‍ അമ്മ. വന്‍ തുക മുടക്കി വിഷു ലക്ഷ്യം വച്ച് ചലച്ചിത്രം നിര്‍മ്മിച്ചവരാണ് ഇപ്പോള്‍ വിഷമത്തിലാകാന്‍ പോകുന്നത്. എന്നാല്‍ അവര്‍ ചേമ്പറില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നാണ് അമ്മ കരുതുന്നത്.

    Read more about: amma film chamber
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X