മമ്മൂട്ടിയുടെ അമ്മയായി ഉഷാ ഉതുപ്പ്

By Staff

മമ്മൂട്ടിയുടെ അമ്മയായി ഉഷാ ഉതുപ്പ്
മാര്‍ച്ച് 17, 2006

പ്രശസ്ത പോപ് ഗായിക ഉഷാ ഉതുപ്പ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നു. തന്റെ കന്നി ചിത്രത്തില്‍ മമ്മൂട്ടിയുടെ അമ്മയായാണ് ഉഷാ ഉതുപ്പ് വേഷമിടുന്നത്.

ജോഷി സംവിധാനം ചെയ്യുന്ന പോത്തന്‍ വാവ എന്ന ചിത്രത്തിലാണ് ഉഷാ ഉതുപ്പ് മമ്മൂട്ടിയുടെ അമ്മയാകുന്നത്. വക്കീല്‍ അമ്മ എന്ന വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഉഷാ ഉതുപ്പ് അവതരിപ്പിക്കുന്നത്.

ഗോഡ്ഫാദറില്‍ എന്‍.എന്‍.പിള്ള അവതരിപ്പിച്ച അഞ്ഞൂറാനെ പോലെ സിനിമയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന അതിശക്തമായ കഥാപാത്രമാണ് വക്കീല്‍ അമ്മ. വളരെ സവിശേഷമായ കഥാപാത്രമായതിനാലാണ് ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ഉഷാ ഉതുപ്പിനെ സമീപിച്ചതെന്നും കഥാപാത്രത്തെ പറ്റി കേട്ടപ്പോള്‍ തന്നെ അവര്‍ അഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചെന്നും ചിത്രത്തിന്റെ നിര്‍മാതാവ് ലാല്‍ പറഞ്ഞു.

ദുബായ്ക്കു ശേഷം ജോഷിയും മമ്മൂട്ടിയും ഒന്നിക്കുന്ന പോത്തന്‍ വാവയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ബെന്നി പി.നായരമ്പലമാണ്. തൊമ്മനും മക്കളും എന്ന ചിത്രത്തിനു ശേഷം ബെന്നി പി.നായരമ്പലം രചന നിര്‍വഹിക്കുന്ന മമ്മൂട്ടി ചിത്രമാണിത്. ലാല്‍ ക്രിയേഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. തൊമ്മനും മക്കളും ആണ് ഒടുവിലായി ലാല്‍ നിര്‍മിച്ച മമ്മൂട്ടി ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X