സേതുരാമയ്യര്‍ വീണ്ടുമെത്തുന്നു
സേതുരാമയ്യര്‍ വീണ്ടുമെത്തുന്നു
മാര്‍ച്ച് 18, 2003
സേതുരാമയ്യരെ ഓര്‍മയില്ലേ? സിബിഐ ഡയറിക്കുറിപ്പില്‍ കൂള്‍ സിബിഐ ഓഫീസറായി കസറിയ മമ്മൂട്ടിയുടെ സേതുരാമയ്യരെ. മറ്റൊരു സസ്പെന്‍സിന് അന്ത്യം നല്‍കാനായി സേതുരാമയ്യര്‍ വീണ്ടുമെത്തുന്നു.
കെ. മധു തന്നെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സിബിഐ ഡയറിക്കുറിപ്പിന്റെ മൂന്നാം ഭാഗമാണ്. രണ്ടാം ഭാഗമായ ജാഗ്രതയ്ക്ക് ശേഷം വീണ്ടും അന്വേഷകന്റെ വേഷത്തില്‍ മമ്മൂട്ടിയെത്തുന്നു.
സേതുരാമയ്യര്‍ വേഴ്സസ് സേതുരാമയ്യര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സേതുരാമയ്യരുടെ സഹായിയായ പൊലീസ് ഓഫീസറായി രണ്ട് ചിത്രങ്ങളിലും അഭിനയിച്ച ജഗതി ശ്രീകുമാര്‍ ഈ ചിത്രത്തിലുമുണ്ട്. ഒപ്പം മുകേഷും.
സിബിഐ ഡയറിക്കുറിപ്പിനും ജാഗ്രതയ്ക്കും തിരക്കഥ രചിച്ച എസ്. എന്‍. സ്വാമി തന്നെയാണ് പുതിയ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ലിബര്‍ട്ടി-താര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിബര്‍ട്ടി ബഷീറും സി.വിജയന്‍ മേനോനും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.


Click it and Unblock the Notifications