ശ്രീനിവാസന്റെ മകന്‍ സിനിമയില്‍ പാടുന്നു
ശ്രീനിവാസന്റെ മകന്‍ സിനിമയില്‍ പാടുന്നു
മാര്‍ച്ച് 18, 2003
കസവിന്റെ തട്ടമിട്ടു
വെള്ളിയരഞ്ഞാണമിട്ടു
പൊന്നിന്റെ കൊലുസുമിട്ടു
മൊഞ്ചത്തി
ഈ കൂന്താലിപ്പുഴയൊരു വമ്പത്തി
പുഴയെ വര്‍ണിക്കുന്ന ഗാനം ആലപിക്കുന്ന പാട്ടുകാരന്റെ ശബ്ദം മുമ്പ് കേട്ടിട്ടുള്ളതല്ല. പ്രിയദര്‍ശന്റെ കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഈ ഗാനം ആലപിച്ചുകൊണ്ട് പുതിയൊരു ഗായകന്‍ സിനിമാരംഗത്തെത്തുകയാണ്- ശ്രീനിവാസന്റെ മകന്‍ വിനീത്.
വിനീതിന് സിനിമയില്‍ പാടാന്‍ അവസരം നല്‍കുമെന്ന് നേരത്തെ പ്രിയദര്‍ശന്‍ വാക്ക് പറഞ്ഞിരുന്നതാണ്. അത് സത്യമായത് മോഹന്‍ലാല്‍ ചിത്രമായ കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെയും.
മൂന്ന് വര്‍ഷം മുമ്പ് അഖിലകേരള സ്കൂള്‍ യുവജനോത്സവത്തില്‍ വിനീത് സമ്മാനം നേടിയിരുന്നു. ചെന്നൈയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ് വിനീത്.


Click it and Unblock the Notifications