സിനിമാ പ്രതിസന്ധി: 20-നുശേഷം ചര്‍ച്ചയാവാമെന്ന് ചേംബര്‍

By Super

തിരുവനന്തപുരം: സിനിമാ പ്രതിസന്ധി പരിഹരിക്കുന്നതിന് മാര്‍ച്ച് 20 നുശേഷം ഏതുദിവസവും ചര്‍ച്ചയാകാമെന്ന് ഫിലിം ചേംബര്‍ സര്‍ക്കാരിനെ അറിയിച്ചു.

എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാനായി മന്ത്രിമാര്‍ മാര്‍ച്ച് 18 വ്യാഴാഴ്ച തന്നെ ചര്‍ച്ച നടത്താമെന്ന് ഫിലിം ചേംബര്‍ അധികൃതരെ അറിയിച്ചെങ്കിലും ഇവര്‍ ഇതിന് തയ്യാറായില്ല. പകരം 20 ന് ശേഷം ചര്‍ച്ച ആവാമെന്നാണ് അവര്‍ അറിയിച്ചത്. മധ്യസ്ഥ ചുമതല വഹിക്കുന്ന മന്ത്രിമാരായ എം.എം. ഹസ്സനും ജി. കാര്‍ത്തികേയനുമാണ് വ്യാഴാഴ്ച ചര്‍ച്ച നടത്താമെന്ന് അറിയിച്ചത്.

മാര്‍ച്ച് 20ന് ചേംബറിനുകീഴിലുള്ള വിവിധ സംഘടനകളുടെ യോഗം ചേരുന്നുണ്ട്. അതില്‍ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തതിനുശേഷം മാത്രമേ സ്വീകരിക്കേണ്ട നിലപാടുകള്‍ക്ക് രൂപം നല്‍കാനാകൂ. ഇതുകൊണ്ടാണ് വ്യാഴാഴ്ച ചര്‍ച്ചയ്ക്കെത്താനാകില്ലെന്ന് ചേംബര്‍ അറിയിച്ചത്. ഷൂട്ടിങ്ങും ഡബിങ്ങും നിര്‍ത്തിവയ്ക്കാനുള്ള അമ്മ യുടെ തീരുമാനം പിന്‍വലിച്ചെങ്കില്‍ മാത്രമേ മധ്യസ്ഥ ചര്‍ച്ചകൊണ്ട് പരിഹാരമുണ്ടാകൂവെന്നും ചേംബര്‍ പ്രസിഡന്റ് സിയാദ്കോക്കര്‍ മന്ത്രിമാരെ അറിയിച്ചു.

ചേംബറിന്റെ ഈ നിര്‍ദ്ദേശം മന്ത്രി എം.എം. ഹസ്സന്‍ അമ്മ ഭാരവാഹികളായ മോഹന്‍ലാലിനെയും ഇന്നസെന്റിനെയും ധരിപ്പിച്ചിട്ടുണ്ട്. ആലോചിച്ച് തീരുമാനം പറയാമെന്നായിരുന്നു അവരുടെ മറുപടി.

ഷൂട്ടിങ്ങും ഡബിങ്ങും നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നതിനായി അമ്മ യുടെമേല്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് സംവിധായകന്‍ ഫാസില്‍ മന്ത്രി ഹസനെ അറിയിച്ചിട്ടുണ്ട്.

വിഷുവിന് പുറത്തിറങ്ങേണ്ട ചിത്രങ്ങള്‍ ഇറങ്ങിയില്ലെങ്കിലും സര്‍ക്കാരിനോ തീയറ്ററുകള്‍ക്കോ നഷ്ടം ഒന്നും ഉണ്ടാവില്ലെന്ന് സിയാദ് കോക്കര്‍ വ്യക്തമാക്കി.

Read more about: amma actors
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X