ഏഷ്യാനെറ്റ് അവാര്‍ഡ്: മമ്മൂട്ടി മികച്ച നടന്‍

By Super

തിരുവനന്തപുരം: 2004 ലെ മികച്ച മലയാള ചിത്രത്തിനുള്ള ഉജ-ാല- ഏഷ്യാനെറ്റ് അവാര്‍ഡ് ബ്ലസ്സി സംവിധാനം ചെയ്ത കാഴ്ചയ്ക്ക്. കാഴ്ചയിലെയും വേഷത്തിലെയും അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.

പെരുമഴക്കാലത്തിലെ അഭിനയത്തിന് മീരാ ജ-ാസ്മിന്‍ മികച്ച നടിക്കുള്ള പുരസ്കാരത്തിന് അര്‍ഹയായി. പെരുമഴക്കാലം ഒരുക്കിയ കമല്‍ ആണ് മികച്ച സംവിധായകന്‍.

മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് ഇന്നസെന്റിനാണ്. ചിത്രം- വേഷം. ഇതേ സിനിമയിലെ അഭിനയത്തിലൂടെ സ്വഭാവ നടിക്കുള്ള പുരസ്കാരം ഗോപിക നേടി. ദിലീപിനും (കഥാവശേഷന്‍) കാവ്യാ മാധവനും (പെരുമഴക്കാലം) പ്രത്യേക ജ-ൂറി പരാമര്‍ശത്തിന് അര്‍ഹരായി.

മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് നേടിയത് ടി. എ. റസാക്ക് (പെരുമഴക്കാലം). ഗിരീഷ് പുത്തഞ്ചേരിയാണ് മികച്ച ഗാനരചയിതാവ് (കണ്ടു...കണ്ടു...- മാമ്പഴക്കാലം). ഈ ഗാനം ആലപിച്ചു സുജാത മികച്ച ഗായികയ്ക്കുള്ള അവാര്‍ഡിന് അര്‍ഹയായി. എം. ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍. പി. ജയചന്ദ്രന്‍ മികച്ച ഗായകനുള്ള അവാര്‍ഡ് നേടി (കണ്ടു...കണ്ടു..., കല്ലായിക്കടവത്തെ - മാമ്പഴക്കാലം).

മികച്ച പുതുമുഖ നായിക പത്മപ്രിയയാണ് (കാഴ്ച). കാഴ്ചയിലൂടെ അഴകപ്പന്‍ മികച്ച ഛായാഗ്രാഹകനും മാസ്റര്‍ യഷ് മികച്ച ബാലതാരത്തിനുമുള്ള അവാര്‍ഡ് നേടി. മികച്ച ചിത്രസംയോജകന്‍ രാജഗോപാലാണ് (പെരുമഴക്കാലം). ജനപ്രിയഗായകനുള്ള അവാര്‍ഡ് ജാസി ഗിഫ്റ്റ് നേടി.

മികച്ച ചിത്രത്തിന് ഒന്നേകാല്‍ ലക്ഷവും മികച്ച സംവിധായകന്‍, നടന്‍, നടി എന്നിവര്‍ക്ക് അരലക്ഷം വീതവും മറ്റ് അവാര്‍ഡുകള്‍ക്ക് കാല്‍ ലക്ഷം രൂപയും വീതമാണ് സമ്മാനത്തുക ലഭിക്കുക. സമ്മാനത്തുകയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങിയ അവാര്‍ഡുകള്‍ മാര്‍ച്ച് 27ന് കൊച്ചിയിലെ വെല്ലിംഗ്ടണ്‍ ഐലന്റില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ വിതരണം ചെയ്യും.

മലയാള ചലച്ചിത്രവേദിയിലെ മൗലിക പ്രതിഭയായ ജഗതി ശ്രീകുമാറിനെ ചടങ്ങില്‍ ആദരിക്കും. തെന്നിന്ത്യന്‍ താരങ്ങളും ബോളിവുഡ് കലാകാരന്മാരും അണിനിരക്കുന്ന അവാര്‍ഡ് നിശയും ഇതോടൊപ്പമുണ്ടാകുമെന്ന് എഷ്യാനെറ്റ് മാനേജിംഗ് എഡിറ്റര്‍ കെ. പി. മോഹനന്‍ അറിയിച്ചു.

പ്രേക്ഷകര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലൂടെ കണ്ടെത്തിയവരെയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ഇക്കുറി എഴായിരത്തോളം പ്രേക്ഷകര്‍ പോളില്‍ പങ്കെടുത്തതായി എഷ്യാനെറ്റ് മാനേജിംഗ് ഡയറക്ടര്‍ കെ മാധവന്‍ പറഞ്ഞു. ശോഭനാ പരമേശ്വരന്‍ നായര്‍ ചെയര്‍മാനും മാങ്ങാട് രത്നാകരന്‍, ടി എന്‍ ഗോപകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X