പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ എത്തുന്നു
പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ എത്തുന്നു
മാര്‍ച്ച് 18, 2006
സുരേഷ് ഗോപിയുടെ പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ എന്ന ചിത്രത്തിന് പറയാന്‍ ഒട്ടേറെ വിശേഷങ്ങളുണ്ട്. മൂന്ന് വര്‍ഷത്തോളമായി പെട്ടിയില്‍ കിടക്കേണ്ടി വന്നതിന്റെ വിശേഷങ്ങള്‍. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മോശപ്പെട്ട സമയം ചിത്രത്തിന് വിനയായതിന്റെ, പണമിറക്കിയ നിര്‍മാതാവ് വെട്ടിലായതിന്റെ വിശേഷങ്ങള്‍.
ഏതായാലും ഇപ്പോള്‍ ഈ ചിത്രത്തിന് ഒരു നല്ല വിശേഷം പറയാനുണ്ട്. വര്‍ഷങ്ങളായി പെട്ടിയില്‍ കിടക്കേണ്ടി വന്നതില്‍ നിന്നും ചിത്രത്തിന് മോചനം. സുരേഷ് ഗോപി തിരിച്ചുവരവ് നടത്തിയതോടെ പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ക്കും ശാപമോചനമായി.
ഹരികുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം താമസിയാതെ തിയേറ്ററുകളിലെത്തും. സുരേഷ് ഗോപിയുടെ ചിന്താമണി കൊലക്കേസിന്റെ റിലീസിംഗ് വൈകിയേക്കുമെന്നതിനാല്‍ ഏപ്രില്‍ മാസത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാമെന്നാണ് കണക്കുകൂട്ടല്‍.
പ്രണയത്തിനു ശേഷം വിവാഹം ചെയ്യുന്ന ദമ്പതികളുടെ ജീവിതത്തില്‍ വരുന്ന താളപ്പിഴകളെ കുറിച്ചാണ് ഈ ചിത്രം. സുരേഷ് ഗോപിയുടെ നായികയായി ലക്ഷ്മി ഗോപാലസ്വാമിയാണ് ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത്.


Click it and Unblock the Notifications