twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ട് ചിത്രങ്ങളില്‍ രാഷ്ട്രീയക്കാരനായി മോഹന്‍ലാല്‍

    By Staff
    |

    രണ്ട് ചിത്രങ്ങളില്‍ രാഷ്ട്രീയക്കാരനായി മോഹന്‍ലാല്‍
    മാര്‍ച്ച് 19, 2002

    ഷാജി കൈലാസിന്റെയും കെ. മധുവിന്റെയും ചിത്രങ്ങളില്‍ മോഹന്‍ലാല്‍ രാഷ്ട്രീയനേതാവിന്റെ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ഷാജി കൈലാസിന്റെ താണ്ഡവത്തില്‍ കാഞ്ചിനാഥന്‍ എന്ന രാഷ്ട്രീയനേതാവും കെ. മധുവിന്റെ ചിത്രത്തില്‍ ആറ്റിപ്രാക്കല്‍ ജിമ്മി എന്ന സാധാരണ രാഷ്ട്രീയക്കാരനുമായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

    കാശി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കാശിനാഥന്‍ ഷാജി കൈലാസിന്റെ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ്. നല്ല രാഷ്ട്രീയക്കാരന്‍ എന്ന് പേരെടുത്തിട്ടുള്ളയാളാണ് കാശി. മേനോന്‍ എന്നൊരു ഗോഡ്ഫാദറാണ് കാശിയുടെ രാഷ്ട്രീയത്തിലെ നീക്കങ്ങള്‍ക്കു പിന്നില്‍. മേനോന്റെ നിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാന രാഷ്ട്രീയത്തിലെ കറുത്ത ശക്തികള്‍ക്കെതിരെ കാശി ആഞ്ഞടിക്കുന്നു.

    കാശിക്ക് ഏറെ പ്രിയപ്പെട്ടവനാണ് ജ്യേഷ്ഠന്‍ സ്വാമിനാഥന്‍. മിഥിലാപുരി ഗ്രാമത്തിലെ കൃഷിക്കാരനാണ് സ്വാമിനാഥന്‍. നാടെങ്ങും കൃഷിക്കാര്‍ ദുരിതമനുഭവിക്കുമ്പോള്‍ കൃഷി വിജയിപ്പിക്കാനുള്ള വിജയകരമായ പരീക്ഷണങ്ങളിലൂടെ അയാള്‍ കൃഷിക്കാരുടെ ദൈവമായി തീര്‍ന്നിരിക്കുന്നു. സ്വാമിനാഥനെ അവതരിപ്പിക്കുന്നത് നെടുമുടി വേണുവാണ്.

    കേരള ദേശം പാര്‍ട്ടിയുടെ ഉന്നത നേതാവായ കെ. പി. തോമസ് രാഷ്ട്രീയത്തില്‍ വളര്‍ത്തിക്കൊണ്ടുവന്ന ആറ്റുപ്രാക്കല്‍ ജിമ്മി എന്ന സത്യസന്ധനായ രാഷ്ട്രീയക്കാരനാണ് കെ. മധുവിന്റെ ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രം. കോളജില്‍ പഠിക്കുമ്പോള്‍ സമര്‍ഥനായ ഗുസ്തിക്കാരനായിരുന്നു ജിമ്മി. അന്നേ തോമസിന് ജിമ്മിയെ ഏറെ വാത്സല്യമാണ്.

    വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് ജിമ്മി രാഷ്ട്രീയത്തില്‍ പരിചയം നേടിയത്. കോളജ് പഠനം കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ നേതാവായി. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജിമ്മിയെ ഏറ്റുമാനൂര്‍ സീറ്റില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടിക്കാരെല്ലാം ജിമ്മിയെ അടുത്ത എംഎല്‍എയായി കണ്ടു. എന്നാല്‍ ജിമ്മി എന്ന സാധാരണക്കാരനായ രാഷ്ട്രീയപ്രവര്‍ത്തകന്‍ രാഷ്ട്രീയത്തിന്റെ യഥാര്‍ഥ മുഖം അറിഞ്ഞത് പിന്നീടാണ്.

    ഏറെ കാലത്തിനു ശേഷമാണ് മോഹന്‍ലാല്‍ രാഷ്ട്രീയനേതാവിന്റെ വേഷമണിയുന്നത്. തമ്പി കണ്ണന്താനത്തിന്റെ ഭൂമിയിലെ രാജാക്കന്മാരില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച രാഷ്ട്രീയക്കാരന്‍ ശ്രദ്ധേയമായിരുന്നു.

    താണ്ഡവത്തിന്റെ തിരക്കഥ എസ്. സുരേഷ് ബാബുവും കെ. മധുവിന്റെ ചിത്രത്തിന്റെ തിരക്കഥ ബാബു ജനാര്‍ദനനുമാണ് രചിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X