സിബി ചിത്രം വാലന്റെയ്ന്‍സ് ഡേ
സിബി ചിത്രം വാലന്റെയ്ന്‍സ് ഡേ
മാര്‍ച്ച് 19, 2002
രഞ്ജിത്തിന്റെയും ഫാസിലിന്റെയും കമലിന്റെയും വിനയന്റെയും ചിത്രങ്ങള്‍ക്ക് പിന്നാലെ കൗമാര പ്രണയകഥ പറയുന്ന സിബി മലയില്‍ ചിത്രവും ഒരുങ്ങുന്നു. പേരു തന്നെ പ്രണയസ്പര്‍ശമുള്ളതാണ്- വാലന്റെയ്ന്‍സ് ഡേ.
സിബിയും പ്രണയ-പുതുമുഖ ഫോര്‍മുലയ്ക്കു പിന്നാലെ തന്നെ. പുതുമുഖങ്ങളാണ് വാലന്റെയ്ന്‍സ് ഡേയിലെ നായികാ നായകന്മാരെ അവതരിപ്പിക്കുന്നത്. പുതുമുഖങ്ങളെ ഇതിനായി തേടികൊണ്ടിരിക്കുകയാണ്. കൗമാര പ്രണയകഥ പറയുന്ന രഞ്ജിത്തിന്റെയും ഫാസിലിന്റെയും കമലിന്റെയും വിനയന്റെയും ചിത്രങ്ങളിലും പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കോളെജ് ക്യാമ്പസ് പശ്ചാത്തലത്തിലുള്ളതാണ് കഥ. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രമാണ് വാലന്റെയ്ന്‍സ് ഡേ.
കോക്കേഴ്സ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. കോക്കേഴ്സിനു വേണ്ടി സിബി മലയില്‍ സംവിധാനം ചെയ്യുന്ന മൂന്ന് ചിത്രങ്ങളില്‍ ഒന്നാണ് വാലന്റെയ്ന്‍സ് ഡേ. ആദ്യ ചിത്രമായ ആയിരത്തില്‍ ഒരുവന്റെ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞു. കലാഭവന്‍ മണിയാണ് ഇതിലെ നായകന്‍.
മൂന്നാമത്തെ ചിത്രത്തില്‍ ദിലീപാണ് നായകനാവുന്നത്. ഇഷ്ടത്തിനു ശേഷം ദിലീപ് സിബി ചിത്രത്തില്‍ വീണ്ടും നായകനാവുകയാണ്.


Click it and Unblock the Notifications