സല്‍പ്പേര് സുഗുണന്‍ മാഷായി ജയറാം

By Staff

സല്‍പ്പേര് സുഗുണന്‍ മാഷായി ജയറാം
മാര്‍ച്ച് 19, 2003

പകല്‍പ്പൂരത്തിന്റെയും വാല്‍ക്കണ്ണാടിയുടെയും വിജയത്തിന് ശേഷം അനില്‍ബാബു പുതിയ ചിത്രവുമായെത്തുന്നു. ഗ്രാമപ്രദേശത്തെ ബഹുമാന്യനായ ഒരു അധ്യാപകന്റെ കഥ പറയുന്ന ചിത്രത്തിന് സല്‍ഗുണന്‍ സുഗുണന്‍ മാസ്റര്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

ചിത്രത്തില്‍ ജയറാമാണ് നായകന്‍. ടൈറ്റില്‍ റോളിലെത്തുന്ന ജയറാം പട്ടാഭിഷേകത്തിന് ശേഷം അഭിനയിക്കുന്ന അനില്‍ബാബു ചിത്രമാണ് സല്‍ഗുണന്‍ സുഗുണന്‍ മാസ്റര്‍. പട്ടാഭിഷേകം ഹിറ്റായിരുന്നു.

വിദ്യാര്‍ഥികള്‍ക്ക് സുഗുണന്‍ മാഷെ ഇഷ്ടമാണ്. ആ ഗ്രാമത്തിലെ എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുന്നു. തന്റെ ഗ്രാമത്തെ അയാള്‍ ഏറെ സ്നേഹിക്കുന്നു. പുറമെ കണ്ടാല്‍ ജീവിതം ആഘോഷിക്കുകയാണ് സുഗുണന്‍ മാഷെന്ന് തോന്നും. എന്നാല്‍ അയാള്‍ക്ക് തന്റേതായ പ്രശ്നങ്ങളുണ്ടായിരുന്നു. വിവാഹം ചെയ്യുന്നതിനായി ഒരു പെണ്‍കുട്ടി അയാളെ കാത്തിരിക്കുന്നുണ്ട്. ഒരു മാതൃകാ വ്യക്തിയുടെ രണ്ട് മുഖങ്ങളാണ് സുഗുണന്‍ മാഷില്‍ കാണാനാവുന്നത്.

തമിഴ് നടി ഗായത്രി ജയറാമാണ് നായിക. നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍, അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിന് ശേഷം ഗായത്രി ജയറാം നായികയാവുന്ന മലയാള ചിത്രമാണിത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത് കലവൂര്‍ രവികുമാറാണ്. യൂണിവേഴ്സല്‍ സിനിമ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് 25ന് ആലപ്പുഴയില്‍ തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X