അമ്മ സമരം പിന്‍വലിച്ചു

By Super

തിരുവനന്തപുരം: താരസംഘടനയായ അമ്മ അവരുടെ സമരം പിന്‍വലിച്ചു. നിര്‍ത്തിവച്ച ഷൂട്ടിംഗ്, ഡബിംഗ് ജോലികള്‍ മാര്‍ച്ച് 19 വെള്ളിയാഴ്ച മുതല്‍ താരങ്ങള്‍ പുനരാരംഭിയ്ക്കും.

ഫിലിം ചേംബറുമായുള്ള തര്‍ക്കം അവസാനിപ്പിയ്ക്കുന്നതിന്റെ മുന്നോടിയായാണ് തര്‍ക്കങ്ങള്‍ക്ക് മധ്യസ്ഥത വഹിയ്ക്കുന്ന മന്ത്രി എം.എം. ഹസ്സനുമായി നടത്തിയ ചര്‍ച്ചയില്‍ സമരം പിന്‍വലിയ്ക്കാന്‍ അമ്മ തീരുമാനിച്ചത്. ഫിലിം ചേംബറുമായി മാര്‍ച്ച് 26ന് ചര്‍ച്ച നടത്തുമെന്ന് മന്ത്രി ഹസ്സന്‍ അറിയിച്ചു.

മോഹന്‍ലാല്‍, നെടുമുടി വേണു, സുരേഷ് ഗോപി, ജഗദീഷ്, ഗണേഷ്കുമാര്‍ തുടങ്ങിയവരാണ് മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.വി. ഗംഗാധരനും ചര്‍ച്ചയില്‍ പങ്കെടുത്തു.

മാര്‍ച്ച് 20ന് ശേഷം എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയാവാമെന്ന് ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചെങ്കിലും തങ്ങളുടെ അസൗകര്യം മൂലമാണ് ചര്‍ച്ച 26ലേക്ക് മാറ്റിയതെന്ന് മന്ത്രി ഹസ്സന്‍ അറിയിച്ചു. ചെന്നൈയില്‍ നിന്ന് 26ന് രാവിലെ മന്ത്രി കാര്‍ത്തികേയന്‍ എത്തിയതിന് ശേഷമാണ് ചര്‍ച്ച.

രാവിലെ 11മണിയ്ക്ക് മന്ത്രിമാരായ ഹസ്സനും കാര്‍ത്തികേയനും ചേംബര്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തും. പിന്നീട് അമ്മ ഭാരവാഹികളുമായും ചര്‍ച്ചനടത്തും. ആവശ്യമെങ്കില്‍ രണ്ടു കൂട്ടരുമായി ഒരുമിച്ചും ചര്‍ച്ച നടത്തുമെന്നും മന്ത്രി ഹസ്സന്‍ അറിയിച്ചു.

പ്രശ്നം തീരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ഹസ്സന്‍ അഭ്യര്‍ത്ഥിച്ചതിനാലാണ് സമരം പിന്‍വലിച്ചതെന്നും മോഹന്‍ലാല്‍ അറിയിച്ചു

Read more about: amma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X