ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ നയനില്ല

By Staff

ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ നയനില്ല
മാര്‍ച്ച് 19, 2005

മനസിനക്കരെ എന്ന ആദ്യചിത്രത്തിന് ശേഷം നയന്‍താര അഭിനയിച്ചത് വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളിലാണ്. ഈ ചിത്രങ്ങള്‍ നയന്‍താരക്ക് ബ്രേക്ക് നല്‍കി. മോഹന്‍ലാലുമൊത്ത് അഭിനയിച്ചതിന്റെ അനുഭവങ്ങളെ കുറിച്ച് വാചാലയാവാറുള്ള നയന്‍താര ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒഴിവാക്കുകയാണോ?

ചന്ദ്രോത്സവത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ഭദ്രന്റെ ഉടയോന്‍ എന്ന ചിത്രത്തില്‍ നായികയാവാന്‍ നയന്‍താരയെ ക്ഷണിച്ചിരുന്നതാണ്. തമിഴിലും തെലുങ്കിലും തിരക്കാണെന്ന കാരണം പറഞ്ഞ് നയന്‍താര ആ ചിത്രത്തിലേക്കുള്ള ക്ഷണം നിരസിച്ചു. അമൃതം, തൊമ്മനും മക്കളും എന്നീ മലയാളചിത്രങ്ങളില്‍ നിന്ന് നേരത്തെ നയന്‍ ഇതേ കാരണത്താല്‍ പിന്‍വാങ്ങിയിരുന്നതിനാല്‍ ഉടയോനില്‍ നായികവാനുള്ള ക്ഷണം നിരസിച്ചതില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അസ്വാഭാവികമായി ഒന്നും തോന്നിയില്ല.

എന്നാല്‍ ഇപ്പോഴിതാ പുതിയ മമ്മൂട്ടി ചിത്രത്തില്‍ നായികയാവാന്‍ നയന്‍താര സമ്മതിച്ചിരിക്കുന്നു. ഉടയോന്റെ ചിത്രീകരണം നടക്കുന്ന സമയത്തു തന്നെയാണ് മമ്മൂട്ടിയെ നായകനാക്കി കമല്‍ ഒരുക്കുന്ന രാപ്പകല്‍ എന്ന ചിത്രത്തിന്റെയും ഷൂട്ടിംഗ് നടക്കുന്നത്. ഉടയോനില്‍ അഭിനയിക്കാന്‍ വിസമ്മതിച്ച നയന്‍താര രാപ്പകലില്‍ നായികയാവുന്നതിന് സമ്മതം പ്രകടിപ്പിച്ചു.

ചിത്രീകരണം പൂര്‍ത്തിയാക്കിയ തസ്കരവീരന്‍ എന്ന മമ്മൂട്ടി ചിത്രത്തിലും നയന്‍താരയാണ് നായിക. അടുത്ത ചിത്രത്തിലും നായികയാവാന്‍ മമ്മൂട്ടി ക്ഷണിച്ചപ്പോള്‍ നയന്‍താരക്ക് മടിയുണ്ടായില്ല. എന്നാല്‍ തന്റൈ ആരാധാനപുരുഷനെന്ന് നേരത്തെ വിശേഷിപ്പിച്ചിട്ടുള്ള മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ക്ഷണം നിരസിച്ചു!

മോഹന്‍ലാലുമൊത്തുള്ള സിനിമാ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ ലാലിനെ കാണാന്‍ അവസരം ലഭിക്കുന്നതു പോലും മഹാഭാഗ്യമാണെന്നാണ് നയന്‍ പറഞ്ഞിരുന്നത്. തന്റെ സുഹൃത്തും വഴികാട്ടിയായും ലാലിനെ നയന്‍ വിശേഷിപ്പിക്കുകയും ചെയ്തു.

ലാലുമായുള്ള നയന്‍താരയുടെ അടുപ്പം പല അപവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ഇരുവരെയും ചേര്‍ത്തുള്ള കഥകള്‍ ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ശേഷം തമിഴില്‍ അഭിനയിക്കാന്‍ പോയ നയന്‍ മലയാളത്തില്‍ തിരിച്ചെത്തുന്നത് മമ്മൂട്ടി ചിത്രത്തിലൂടെയാണ്. ഇപ്പോഴിതാ ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ നയന് വിസമ്മതം. ലാലും നയന്‍താരയും തമ്മിലുള്ള ഈ വേര്‍പിരിയലും സിനിമാലോകത്ത് പുതിയ അപവാദങ്ങള്‍ പ്രചരിക്കുന്നതിന് കാരണമായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X