ലാലും നയന്‍താരയും മാനസസരസില്‍

By Staff

ലാലും നയന്‍താരയും മാനസസരസില്‍
മാര്‍ച്ച് 20, 2004

മോഹന്‍ലാല്‍ നായകനാവുന്ന ഫാസില്‍ ചിത്രത്തിന് പേരുമാറ്റം. മാനസസരസ് എന്ന പേരാണ് ചിത്രത്തിന് ഫാസില്‍ കണ്ടെത്തിയിരിക്കുന്നത്.

ചിത്രത്തിന് അതു നീ തന്നെയാണ് എന്ന പേരാണ് നേരത്തെയിട്ടിരുന്നത്. ഫാസില്‍ ഏറെ ആലോചിച്ച് കണ്ടെത്തിയ ഈ പേര് അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പേര് അനൗണ്‍സ് ചെയ്തതിന് ശേഷം ആ പേര് അത്ര ആകര്‍ഷകമല്ലെന്ന് ഫാസിലിന് തോന്നി. തുടര്‍ന്ന് പുതിയ പേര് തേടുകയായിരുന്നു ഫാസില്‍.

മണിച്ചിത്രത്താഴിലേതു പോലെ കിറുക്കന്‍ സ്വഭാവങ്ങളുള്ള ഒരു വ്യക്തിയായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നയന്‍താരയാണ് മോഹന്‍ലാലിന്റെ നായിക.

ലേഡീസ് ഹോസ്റലില്‍ നിന്ന് റീത്ത മാത്യൂസ് എന്ന പെണ്‍കുട്ടിയെ കാണാതാവുന്നതോടെയാണ്ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. റീത്ത മാത്യൂസിനെ തേടിയുള്ള അന്വേഷണം നടത്തുന്നത്ശ്രീകുമാറാണ്. അയാളുടെ അന്വേഷണം ചില അതീന്ദ്രിയശക്തികളുമായുള്ള വിനിമയത്തിലാണ്ചെന്നെത്തുന്നത്. മുകേഷ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചലച്ചിത്രരംഗത്തെ അമ്മ-ഫിലിം ചേംബര്‍ പോര് ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടുകയാണെങ്കില്‍ വിഷുവിന് മാനസസരസ് പുറത്തിറങ്ങും. ഇത്തവണത്തെ വിഷുചിത്രങ്ങളെല്ലാം ഓരോ തവണ പേരുമാറ്റം നടത്തിയിട്ടുണ്ട് എന്ന പൊതുസവിശേഷതയുണ്ട്.

റാഫി മെക്കാര്‍ട്ടിന്റെ ചതിക്കാത്ത ചന്തു, ജോഷിയുടെ ദിലീപ് ചിത്രമായ റണ്‍വെ എന്നിവയാണ് മറ്റ് വിഷു ചിത്രങ്ങള്‍. ചതിക്കാത്ത ചന്തുവിന് ചതിയന്‍ ചന്തുവെന്നാണ് ആദ്യം പേരിട്ടിരുന്നത്. റണ്‍വെയ്ക്ക് ആദ്യമിട്ട പേര് വാളയാര്‍ പരമശിവം എന്നായിരുന്നു.

ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞ പ്രിയദര്‍ശന്‍-ദിലീപ് ചിത്രത്തിന് രണ്ടു തവണയാണ് പേരുമാറ്റം നടത്തിയത്. കൃഷ്ണലീല എന്ന ആദ്യത്തെ പേര് കാര്‍വര്‍ണനായി. കാര്‍വര്‍ണന്‍ മാറ്റി പിന്നീട് ചിത്രത്തിന് വെട്ടം എന്ന് പേരിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X