അവന്‍ പൃഥി; ഒപ്പം ശ്രീദേവിക
അവന്‍ പൃഥി; ഒപ്പം ശ്രീദേവിക
മാര്‍ച്ച് 20, 2005
തുളസീദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനായി വേഷമിടുന്നു. മോഹന്‍ലാല്‍ ചിത്രം മിസ്റര്‍ ബ്രഹ്മചാരിക്കു ശേഷം തുളസീദാസ് ഒരുക്കുന്ന ചിത്രമാണിത്.
അവന്‍ എന്നാണ് ചിത്രത്തിന്റെ പേര്. രാമകൃഷ്ണ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട തമിഴ് നടി ശ്രീദേവികയാണ് ചിത്രത്തിലെ നായിക.
മനോജ് കെ. ജയന്‍, ജഗതി ശ്രീകുമാര്‍, സിദ്ദിക്ക്, ജോണി, ജനാര്‍ദനന്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, അംബികാ മോഹന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
ഹരിദാസ് കരിവള്ളൂരിന്റേതാണ് രചന. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് സഞ്ജയ്ലാല്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹണം മധു നീലകണ്ഠന്‍. ഏപ്രില്‍ ആദ്യവാരം കൊച്ചിയില്‍ അവന്റെ ചിത്രീകരണം ആരംഭിക്കും. മകയിരം ഫിലിംസിന്റെ ബാനറില്‍ റോയ് ആണ് ചിത്രം നിര്‍മിക്കുന്നത്. കൊണത്താപ്പിളളി റിലീസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.


Click it and Unblock the Notifications