മാതൃഭൂമി അവാര്‍ഡ്: ദിലീപ് നടന്‍, മീര നടി
ചെന്നൈ: ആറാമത് മാതൃഭൂമി-മെഡിമിക്സ് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടി എന്നിവയുള്‍പ്പെടെ പെരുമഴക്കാലം 11 അവാര്‍ഡുകള്‍ നേടി.
മികച്ച സംവിധായകന്‍ കമലും മികച്ച നടി മീരാ ജാസ്മിനുമാണ്. കഥാവശേഷനിലെ അഭിനയത്തിന് ദിലീപ് മികച്ച നടനുള്ള അവാര്‍ഡ് നേടി. കാഴ്ച, വേഷം എന്നിവയിലെ അഭിനയത്തിന എക്സലന്‍സ് ഇന്‍ ആക്ടിംഗ്-2004 പുരസ്കാരത്തിന് മമ്മൂട്ടി അര്‍ഹനായി.
മികച്ച തിരക്കഥാക്കൃത്ത് (ടി. എ. റസാക്ക്), ഗായകന്‍ (പി. ജയചന്ദ്രന്‍), ഗായിക (സുജാത), സംഗീതസംവിധായകന്‍ (എം. ജയചന്ദ്രന്‍), സ്വഭാവ നടന്‍ (മാമുക്കോയ), ക്യാമറാമാന്‍ (പി.സുകുമാര്‍), ശബ്ദലേഖനം (ഹരികുമാര്‍), അഭിനയത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് (കാവ്യാ മാധവന്‍) എന്നിവയാണ് പെരുമഴക്കാലം നേടിയ മറ്റ് അവാര്‍ഡുകള്‍.
മറ്റ് അവാര്‍ഡുകള്‍- സ്വഭാവനടി-ഗീതുമോഹന്‍ദാസ് (അകലെ), ഗാനരചയിതാവ്- ഗിരീഷ് പുത്തഞ്ചേരി (കഥാവശേഷന്‍), ബാലതാരങ്ങള്‍-യാഷ്, സനുഷ (കാഴ്ച), എഡിറ്റിംഗ്-വിനോദ് സുകുമാരന്‍ (അകലെ) എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍. സംവിധാനത്തിന് ശ്യാമപ്രസാദും (അകലെ) അഭിനയത്തിന് പൃഥ്വിരാജും (അകലെ) പ്രത്യേക ജൂറി പുരസ്കാരം നേടി.


Click it and Unblock the Notifications