പതാകയുമായി ഷീല
പതാകയുമായി ഷീല
മാര്‍ച്ച് 20, 2006
തസ്കരവീരനു ശേഷം ഷീല വീണ്ടുമെത്തുന്നു. ഇത്തവണ മറ്റൊരു സൂപ്പര്‍താര ചിത്രത്തിലാണ് ഷീല അഭിനയിക്കുന്നത്. സുരേഷ് ഗോപി നായകനായ പതാകയില്‍ ഷീല ഒരു പ്രധാനവേഷമാണ് അവതരിപ്പിക്കുന്നത്.
മനസിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയില്‍ തിരിച്ചുവരവ് നടത്തിയ ഷീല ആ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ ഏറെ ശ്രദ്ധേയമാക്കിയിരുന്നു. പിന്നീട് ശ്യാമപ്രസാദിന്റെ അകലെയിലും ശ്രദ്ധേയ വേഷം ചെയ്തു. തസ്കരവീരനില്‍ മമ്മൂട്ടിയുടെ മുത്തശിയായാണ് ഷീല അഭിനയിച്ചത്.
ഷീല അഭിനയിച്ച വിരല്‍ത്തുമ്പിലാരോ ഇതുവരെ റിലീസായിട്ടില്ല. സാങ്കേതികകാരണങ്ങളാല്‍ ആ ചിത്രം മുടങ്ങിക്കിടക്കുകയാണ്.


Click it and Unblock the Notifications