മമ്മൂട്ടിയും മീരയും കടലില്‍
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഒരേ കടല്‍ എന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയും മീരാ ജാസ്മിനും ഒന്നിക്കുന്നു.
ആദ്യമായാണ് മീരാ ജാസ്മിന്‍ മമ്മൂട്ടിയുടെ നായികയാവുന്നത്. സിനിമയെ ഒരു മാധ്യമമായി സമീപിക്കുന്ന മലയാളത്തിലെ അപൂര്‍വം സംവിധായകരില്‍ ഒരാളായ ശ്യാമപ്രസാദും ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തിന് ജന്മം നല്‍കുന്നത്.
രസിക എന്റര്‍ടെയ്നറിന്റെ ബാനറില്‍ വിധ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നരേനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഗിരീഷ് പുത്തഞ്ചേരി - ഔസേപ്പച്ചന്‍ ടീമാണ് ഗാനങ്ങളൊരുക്കുന്നത്. ഛായാഗ്രഹണം അഴകപ്പന്‍.


Click it and Unblock the Notifications