തെങ്കാശിപ്പട്ടണത്തിന് രണ്ടാം ഭാഗം
തെങ്കാശിപ്പട്ടണത്തിന് രണ്ടാം ഭാഗം
മാര്‍ച്ച് 21, 2001
കഴിഞ്ഞ ക്രിസ്മസിന് കേരളത്തിലെ തിയേറ്ററുകളിലെത്തി 80 ദിവസം പിന്നിട്ട മെഗാഹിറ്റ് ചിത്രം ത്തിന് രണ്ടാം ഭാഗം വരുന്നു - മീനാക്ഷിക്കൊട്ടാരം. ഇരട്ടസംവിധായകരായ റാഫി-മെക്കാര്‍ട്ടിന്‍ തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്.
മീനാക്ഷിക്കൊട്ടാരത്തിലെ നടീനടന്മാരുടെ കാര്യമൊന്നും തീരുമാനമായിട്ടില്ല. ത്തിലെ മിക്കവാറും എല്ലാ താരങ്ങളും ഈ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
ത്തില്‍ മീനാക്ഷി എന്ന കഥാപാത്രത്തെ യാണ് അവതരിപ്പിച്ചത്. അതിനാല്‍ യെ കേന്ദ്രീകരിച്ചുള്ള സിനിമയായിരിക്കും മീനാക്ഷിക്കൊട്ടാരം. മീനാക്ഷിയെ വിവാഹം കഴിച്ച കണ്ണനായി സുരേഷ് ഗോപിയുമുണ്ടാകാന്‍ സാധ്യതയുണ്ട്.
മലയാളത്തില്‍ ഇതിനു മുമ്പും രണ്ടാംഭാഗം ഇറങ്ങിയിട്ടുണ്ട്. നാടോടിക്കാറ്റിന് പട്ടണപ്രവേശം, ഒരു സിബിഐ ഡയറിക്കുറിപ്പിന് ജാഗ്രത, ആവനാഴിക്ക് ഇന്‍സ്പെക്ടര്‍ ബല്‍റാം, കിരീടത്തിന് ചെങ്കോല്‍, റാംജിറാവു സ്പീക്കിംഗിന് മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങി എത്ര ചിത്രങ്ങള്‍. ഇവയില്‍ മിക്ക ചിത്രങ്ങളുടെയും രണ്ടാംഭാഗങ്ങള്‍ ആദ്യചിത്രത്തെപ്പോലെ വിജയം നേടിയിരുന്നില്ല. മീനാക്ഷിക്കൊട്ടാരം ത്തിന്റെ റിക്കാര്‍ഡ് ഭേദിക്കുമോ എന്ന് കാത്തിരുന്നു കാണാം.


Click it and Unblock the Notifications