ചിത്രകൂടവുമായി പ്രദീപ്
ചിത്രകൂടവുമായി പ്രദീപ്
മാര്‍ച്ച് 21, 2003
ഒട്ടേറെ തമിഴ് ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള പ്രദീപ് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ചിത്രകൂടം. തുള്ളുവതോ ഇളമൈ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിനയ് ആണ് ചിത്രകൂടത്തിലെ നായകന്‍.
സിന്ധുപായലും ഷില്‍ജയും നായികമാരാവുന്നു. അഴക് എന്ന കഥാപാത്രത്തെയാണ് അഭിനയ് അതരിപ്പിക്കുന്നത്. അഴകിന്റെ മുറപ്പെണ്ണായി സിന്ധു പായലും. തന്റെ മുറപ്പെണ്ണിനെ ഒരു സഹോദരിയെ പോലെയാണ് അഴക് കാണുന്നത്. എന്നാല്‍ അവളുടെ മനസില്‍ അവനോട് പ്രണയമാണ്. തമിഴ്നാട്ടില്‍ നിന്ന് തന്റെ മുത്തഛന്റെ സുഹൃത്തായ ശങ്കരന്‍ തട്ടാനെ കാണാന്‍ കേരളത്തിലെത്തിയതായിരുന്നു അഴക്. ശങ്കരന്റെ തട്ടാന്റെ നാട്ടില്‍ വച്ച് മാളു എന്ന പെണ്‍കുട്ടിയുമായി അവന്‍ പ്രണയത്തിലായി. എന്നാല്‍ അപ്പോഴും മുറപ്പെണ്ണ് പ്രണയം തുടര്‍ന്നു. ഷില്‍ജയാണ് മാളുവിനെ അവതരിപ്പിക്കുന്നത്.
ജഗദീഷ്, ഇന്നസെന്റ്, മാള അരവിന്ദന്‍, കലാഭവന്‍ നാരായണന്‍കുട്ടി, ലക്ഷ്മി കൃഷ്ണമൂര്‍ത്തി, ബിന്ദു വരാപ്പുഴ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
പ്രദീപിന്റേതു തന്നെയാണ് രചന. ക്യാമറ രാജു. സംഗീതം എസ്. പി. വെങ്കിടേഷ്. നവരത്നാ ക്രിയേഷന്‍സിന് വേണ്ടി സുവൈബാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications