മമ്മൂട്ടി റാഫി മെക്കാര്‍ട്ടിന്‍, ഹരിഹരന്‍ ചിത്രങ്ങളില്‍
മമ്മൂട്ടി റാഫി മെക്കാര്‍ട്ടിന്‍, ഹരിഹരന്‍ ചിത്രങ്ങളില്‍
മാര്‍ച്ച് 21, 2003
റാഫി മെക്കാര്‍ട്ടിന്റെയും ഹരിഹരന്റെയും ചിത്രങ്ങളില്‍ മമ്മൂട്ടി നായകനാവുന്നു. തിരിച്ചുവരവിന്റെ പ്രതീക്ഷയുമായാണ് പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിക്കുന്നത്.
തെങ്കാശിപ്പട്ടണത്തോടെ ഹിറ്റ്മേക്കര്‍ എന്ന് പേരെടുന്ന സംവിധാക ജോഡികളായ റാഫി മെക്കാര്‍ട്ടിന്റെ ചിത്രത്തില്‍ ആദ്യമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ദിലീപ് നായകനായ ചതിയന്‍ ചന്തു പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും മമ്മൂട്ടി ചിത്രം തുടങ്ങുന്നത്.
തനിക്ക് ദേശീയ അവാര്‍ഡ് നേടിത്തന്ന ഒരു വടക്കന്‍ വീരഗാഥയ്ക്ക് ശേഷം ഹരിഹരനുമായി ഒന്നിക്കുകയാണ് മമ്മൂട്ടി പുതിയ ചിത്രത്തിലൂടെ. സൂപ്പര്‍ ഹിറ്റ് ചിത്രം മീശ മാധവന്റെ തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
ഗിരീഷ് പുത്തഞ്ചേരി തിരക്കഥയെഴുതുന്ന മോഹന്‍ലാല്‍ ചിത്രം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഹരിഹരന്‍ മമ്മൂട്ടി ചിത്രം തുടങ്ങുന്നത്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. ഗൃഹലക്ഷ്മിയാണ് സിനിമ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications