twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി കുട്ടനാടന്‍ കര്‍ഷകനാവുന്നു

    By Staff
    |

    മമ്മൂട്ടി കുട്ടനാടന്‍ കര്‍ഷകനാവുന്നു
    മാര്‍ച്ച് 21, 2004

    വാത്സല്യത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കുടുംബനാഥനായ കര്‍ഷകന്‍ പ്രേക്ഷകര്‍ മറക്കാത്ത കഥാപാത്രമാണ്. ഒരു കുടുംബത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച് ഒടുവില്‍ ഒറ്റപ്പെടലിന്റെ തീവ്രവേദന അനുഭവിക്കുന്ന കഥാപാത്രം മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ആ കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്ന വേഷമാണ് നവാഗത സംവിധായകനായ ബ്ലസ്സി ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

    കുട്ടനാടന്‍ കര്‍ഷകനായ മാധവന്‍. പത്താം ക്ലാസ് പോലും പാസായിട്ടില്ലെങ്കിലും അയാള്‍ക്ക് മണ്ണില്‍ സ്വര്‍ണം വിളയിക്കുന്നതിന്റെ എല്ലാ പാഠങ്ങളുമറിയാം. ഏറെ കാലത്തിന് ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന വ്യത്യസ്തമായ കഥാപാത്രം. മമ്മൂട്ടിക്ക് ഏറെ അഭിനയസാധ്യതയുള്ള വേഷം.

    ജീവിതഗന്ധമുള്ള ഒട്ടേറെ മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന ബ്ലസ്സിയുടെ ചിത്രത്തിന് കാഴ്ച എന്നാണ് പേരിട്ടിരിക്കുന്നത്. കുട്ടനാടന്‍ കര്‍ഷകരുടെ ജീവിത നൊമ്പരങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സംവിധായകന്‍ തന്നെ. പത്മരാജന്‍, ഐ.വി. ശശി, വേണു നാഗവള്ളി, ജയരാജ്, ലോഹിതദാസ്, സുന്ദര്‍ദാസ്, ജോസ് തോമസ്, രാജീവ് അഞ്ചല്‍ എന്നീ സംവിധായകരുടെ സഹായിയായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് ബ്ലസ്സി സ്വതന്ത്രസംവിധായകനാവുന്നത്.

    മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന വജ്രം, ചിത്രീകരണം നടന്നുവരുന്ന അപരിചിതന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകരും നവാഗതരാണ്. ഈ വര്‍ഷം മൂന്ന് നവാഗതരുടെ മമ്മൂട്ടി ചിത്രങ്ങളാണ് പുറത്തിറങ്ങുക.

    കാഴ്ചയിലെ നായിക പുതുമുഖമാണ്. കലാഭവന്‍ മണി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ പല കഥാപാത്രങ്ങളെയും പുതുമുഖങ്ങളാണ് അവതരിപ്പിക്കുന്നത്.

    കാവാലം നാരായണപ്പണിക്കര്‍, കൈതപ്രം എന്നിവരുടെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര സംഗീതം പകരുന്നു. എന്‍.എക്സ് .വിഷ്വല്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ നൗഷാദ്, സേവ്യര്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിയ്ക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X