കൊച്ചി രാജാവിന്റെ വരവ് ഏപ്രിലില്‍
കൊച്ചി രാജാവിന്റെ വരവ് ഏപ്രിലില്‍
മാര്‍ച്ച് 21, 2005
ദിലീപ് ചിത്രം കൊച്ചി രാജാവിന്റെ റിലീസിംഗ് മാറ്റിവച്ചു. വിഷുവിന്റെ തലേന്ന് ഏപ്രില്‍ 13ന് ചിത്രം റിലീസ് ചെയ്യാനാണ് പുതിയ തീരുമാനം. ഈസ്റര്‍ ദിനമായ മാര്‍ച്ച് 27ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ചിത്രത്തില്‍ ഒരു ഗാനം കൂടി ഉള്‍പ്പെടുത്തണമെന്ന് ദിലീപിനും സംവിധായകനായ ജോണി ആന്റണിക്കും തോന്നിയതിനെ തുടര്‍ന്നാണ് റിലീസിംഗ് നീട്ടിവച്ചത്. ചിത്രത്തില്‍ ഉള്‍പ്പെടുത്താനായി ദിലീപും കാവ്യാമാധവനും പ്രത്യക്ഷപ്പെടുന്ന ഗാനരംഗം ഊട്ടിയില്‍ ചിത്രീകരിച്ചുവരികയാണ്.
വര്‍ണാഭമായ ഗാനരംഗങ്ങളാണ് കൊച്ചിരാജാവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദിലീപ് വിശ്വാമിത്രനായും രംഭ മേനകയായും പ്രത്യക്ഷപ്പെടുന്ന ഒരു ഗാനരംഗമുണ്ട് ചിത്രത്തില്‍. തട്ടുപൊളിപ്പന്‍ ഗാനങ്ങളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്.
വിഷുവിന് ചിത്രം റിലീസ് ചെയ്യുന്നതാവും കൂടുതല്‍ നല്ലതെന്ന അഭിപ്രായമാണ് നിര്‍മാതാക്കളായ ഷോഗണുമുള്ളത്. ലാലാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ലാല്‍ തന്നെ നിര്‍മിച്ച് വിതരണത്തിനെത്തിച്ച തൊമ്മനും മക്കളും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്. കൊച്ചി രാജാവിന്റെ റിലീസിംഗ് നീട്ടിവച്ചതോടെ ലാല്‍ വിതരണത്തിനെത്തിക്കുന്ന രണ്ട് ചിത്രങ്ങള്‍ തമ്മിലുള്ള മത്സരം ഒഴിവാകും.


Click it and Unblock the Notifications