സിബിഐയുടെ നാലാം ഭാഗം സ്വാമി
സിബിഐയുടെ നാലാം ഭാഗം സ്വാമി
മാര്‍ച്ച് 21, 2005
സിബിഐ ഡയറിക്കുറിപ്പിന് നാലാം ഭാഗമായി ഒരുക്കുന്ന മമ്മൂട്ടി ചിത്രത്തിന് സ്വാമി എന്ന് പേരിട്ടു. മമ്മൂട്ടി അവതരിപ്പിക്കുന്ന സിബിഐ ഓഫീസര്‍ കഥാപാത്രവും അതിമാനുഷികശക്തികളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥ പറയുന്ന സ്വാമി മുന്‍ സിബിഐ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ്.
സിബിഐ എന്ന വാക്ക് ഉള്‍പ്പെടുത്താതെയാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിബിഐ ഡയറിക്കുറിപ്പിന്റെയും മൂന്നാം ഭാഗമായ സേതുരാമയ്യര്‍ സിബിഐയുടെയും പേരുകളിലേതു പോലെ സിബിഐ ചിത്രമെന്ന് പേരില്‍ തന്നെ വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ സ്വാമി എന്ന പേര് സേതുരാമയ്യരെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തം. സിബിഐ ചിത്രങ്ങളില്‍ ചില കഥാപാത്രങ്ങള്‍ സേതുരാമയ്യരെ സ്വാമി എന്നാണ് വിളിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ പേരിലും സിബിഐ പരാമര്‍ശമുണ്ടായിരുന്നില്ല. ജാഗ്രത എന്നായിരുന്നു രണ്ടാം ഭാഗത്തിന്റെ പേര്.
കെ. മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് എസ്. എന്‍. സ്വാമിയാണ്. സേതുരാമയ്യര്‍ സിബിഐ സൂപ്പര്‍ഹിറ്റായതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ സിബിഐ ചിത്രമൊരുക്കാന്‍ കെ. മധു-എസ്.എന്‍.സ്വാമി-മമ്മൂട്ടി ടീം ഒരുങ്ങുന്നത്.
മെയില്‍ ചിത്രീകരണം തുടങ്ങുന്ന സ്വാമി സ്വര്‍ഗചിത്ര തിയേറ്ററുകളിലെത്തിക്കും. താരനിര്‍ണയം പൂര്‍ത്തിയായിവരികയാണ്.


Click it and Unblock the Notifications