മിനി നായര്‍ മദര്‍ തെരേസയാകുന്നു
ഷാജി തൈക്കാടന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദി ഗിഫ്റ്റ് ഓഫ് ഗോഡില്‍ മദര്‍ തെരേസയെ മിനി നായര്‍ അവതരിപ്പിക്കുന്നു. നേരത്തെ ഈ വേഷത്തിനായി കണ്ടുവച്ചിരുന്നത് സത്യം ശിവം സുന്ദരം ഫെയിം അശ്വതി മേനോനെയായിരുന്നു.
മദര്‍ തെരേസയുടെ ജീവിതമാണ് ചിത്രത്തിനാധാരം. സംഭാഷണം ജോണ്‍ പോള്‍. ആലുവയിലും കൊല്‍ക്കത്തയിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാവുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി എന്നീ ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
എം. ആര്‍. ഗോപകുമാര്‍, ജോസ് പ്രകാശ്, ഡി. ഫിലിപ്പ്, ജയകൃഷ്ണന്‍, ജഗന്നാഥവര്‍മ്മ, മോഹന്‍ രാജ്, വിപ്ലവം ബാലന്‍, വിനയപ്രസാദ്, റീന, ഫിലോമിന, ഗീതാ നായര്‍, മേഘന, ശ്രുതി, നിവ്യ തുടങ്ങിയവര്‍ അഭിനയിക്കുന്നു. മദര്‍ തെരേസയുമായി ബന്ധപ്പെട്ട പലരും ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
എസ്. രമേശന്‍ നായര്‍, ആര്‍.കെ. ദാമോദരന്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് ബേണി ഇഗ്നേഷ്യസ്. കെ.ജി. ജയന്‍ ഛായാഗ്രഹണവും ബീനാ പോള്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.


Click it and Unblock the Notifications