കമല്‍ ചിത്രത്തില്‍ ദിലീപ്, നവ്യ, മീര
കമല്‍ ചിത്രത്തില്‍ ദിലീപ്, നവ്യ, മീര
മാര്‍ച്ച് 22, 2002
മേഘമല്‍ഹാറിനു ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാവുന്നു. ഗ്രാമഫോണ്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
കൈക്കുടന്ന നിലാവ് എന്ന ചിത്രത്തിന് ശേഷം കമലും ദിലീപും ഒന്നിക്കുകയാണ് ഗ്രാമഫോണിലൂടെ. ഇടയ്ക്കുവെച്ച് ഉപേക്ഷിച്ച കമലിന്റെ മോഹന്‍ലാല്‍ ചിത്രമായ ചക്രത്തില്‍ ദിലീപിന് ഒരു പ്രധാന വേഷമുണ്ടായിരുന്നു.
ഗ്രാമഫോണില്‍ രണ്ട് നായികമാരുണ്ട്. സിബി മലയിലിന്റെ ഇഷ്ടത്തിലൂടെ അരങ്ങേറിയ നവ്യാ നായരും ലോഹിതദാസിന്റെ സൂത്രധാരനിലൂടെ അരങ്ങേറിയ മീരാ ജാസ്മിനും. മീരാ ജാസ്മിന്റെ രണ്ടാമത്തെ ചിത്രമായിരിക്കും ഇത്.
ഒടുവില്‍ ഉണ്ണികൃഷ്ണന്‍, നെടുമുടി വേണു, ബിന്ദു പണിക്കര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് കഥ. മേഘമല്‍ഹാറിന്റെ കഥയും ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതായിരുന്നു. കമല്‍ തന്നെയാണ് തിരക്കഥയും സംഭാഷണങ്ങളുമെഴുതുന്നത്.
ഗിരീഷ് പുത്തഞ്ചേരിയുടെയും ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. സച്ചിദാനന്ദന്‍ പുഴങ്കരയുടെ കവിതകളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍ഗം സ്പീഡിനു വേണ്ടി കബീറാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications