സന്തോഷ് ശിവന്റെ ചിത്രത്തില്‍ ബിജു, തബു
സന്തോഷ് ശിവന്റെ ചിത്രത്തില്‍ ബിജു, തബു
മാര്‍ച്ച് 22, 2003
ഹിന്ദിയിലും തമിഴിലും ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ ആദ്യമായി മലയാളത്തില്‍ ചിത്രമൊരുക്കുന്നു.
സര്‍പ്പം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എം. എഫ്. ഹുസൈന്‍ കലാസംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകത ചിത്രത്തിനുണ്ട്.
ടെററിസ്റ്, അശോക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷാറൂഖ്ഖാനെയും കരീനാകപൂറിനെയും നായികാനായകന്മാരാക്കി ഏറെ പ്രതീക്ഷയോടെ ഒരുക്കിയ അശോക കാര്യമായ വിജയം നേടിയില്ല.
ബിജു മേനോനും ഹിന്ദി നടി തബുവുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലെനിന്‍ രാജേന്ദ്രന്റെയും ശ്യാമപ്രസാദിന്റെയും ചിത്രങ്ങള്‍ക്ക് ശേഷം ബിജുവിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണിത്. കവര്‍സ്റോറിക്ക് ശേഷം തബു അഭിനയിക്കുന്ന മലയാള ചിത്രമാണ് സര്‍പ്പം. പ്രിയദര്‍ശന്റെ കാലാപാനിയിലൂടെയാണ് തബു ആദ്യമായി മലയാളത്തിലെത്തിയത്.
കന്നഡ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുള്ള മലയാളിയായ സുനിലാണ് രചന നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവന്‍ തന്നെ.


Click it and Unblock the Notifications