twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അത് മന്ദാരപ്പൂവല്ല

    By Staff
    |

    അത് മന്ദാരപ്പൂവല്ല
    മാര്‍ച്ച് 22, 2004

    കഥാകാരനും കഥാപാത്രവും കണ്ടുമുട്ടുന്ന മുഹൂര്‍ത്തങ്ങളിലൂടെ ഒരു ചിത്രം... അത് മന്ദാരപ്പൂവല്ല എന്ന ചിത്രത്തിലൂടെ പ്രിയനന്ദനന്‍ സിനിമയുടെ വ്യത്യസ്തമായ അനുഭവമാണ് ഒരുക്കുന്നത്.

    മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരനായ എം. ടി. വാസുദേവന്‍ നായര്‍ തന്റെ കഥാപാത്രത്തെ കണ്ടുമുട്ടുകയാണ് ഈ ചിത്രത്തില്‍. എം. ടിയുടെ സഹപാഠി കൂടിയായ യശോധരയും കഥാകാരനും തമ്മിലുള്ള കണ്ടുമുട്ടലിന്റെ മുഹൂര്‍ത്തത്തിലൂടെയാണ് പ്രിയനന്ദനന്റെ ചിത്രത്തിന്റെ പ്രമേയം വികസിക്കുന്നത്.

    അജ്ഞാതന്റെ ഉയരാത്ത സ്മാരകത്തില്‍ എന്ന കഥയിലാണ് ആദ്യമായി എം. ടി. യുടെ സഹപാഠിയായിരുന്ന യശോധര കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നത്. യശോദരയെയും വിവാഹത്തിന് ശേഷം ഒന്നിച്ച് താമസിക്കുന്നതിന് മുമ്പ് മരിച്ചുപോയ ഭര്‍ത്താവിനെയും കുറിച്ചായിരുന്നു ആ കഥ.

    എം. ടി.യുടെ നോവലായ നാലുകെട്ടിലും പിന്നീട് യശോധര പ്രത്യക്ഷപ്പെട്ടു. നോവലില്‍ കഥാപാത്രത്തിന്റെ പേരും യശോധര എന്നായിരുന്നു. യശോധരയുടെ ഭര്‍ത്താവ് വാസുദേവന്‍ നമ്പൂതിരിയും ഈ നോവലില്‍ കഥാപാത്രമായി വരുന്നുണ്ട്.

    സ്കൂളില്‍ ഒന്നിച്ച് പഠിച്ച എം. ടി. യും യശോധരയും സ്കൂള്‍ജീവിതത്തിന് ശേഷം കണ്ടുമുട്ടിയിട്ടില്ല. തന്റെ കഥാകാരനെ വീണ്ട കാണണമെന്ന തീവ്രമായ ആഗ്രഹം യശോധരയിലുണ്ടായിരുന്നു. വേറിട്ട കാഴ്ചകളിലൂടെ വി. കെ. ശ്രീരാമന്‍ യശോധരയുടെ ജീവിതകഥയിലേക്ക് വെളിച്ചം വീശിയപ്പോള്‍ ഒരു കഥാകാരന്റെയും കഥാപാത്രത്തിന്റെയും കണ്ടുമുട്ടലിലൂടെ വികസിക്കുന്ന സിനിമയുടെ പ്രമേയം പ്രിയനന്ദന്റെ മനസില്‍ വികസിക്കുകയായിരുന്നു.

    യശോധര പറയുന്നു: അജ്ഞാതന്റെ ഉയരാത്ത സ്മാരകത്തില്‍ എന്ന കഥയില്‍ പറയുന്നതുപോലെ അന്ന് താന്‍ തലയില്‍ ചൂടിയിരുന്നത് മന്ദാരപ്പൂവല്ല, നന്ദ്യാര്‍വട്ടമായിരുന്നു. യശോധരയുടെ ഈ പ്രസ്താവനയില്‍ നിന്നാണ് ചിത്രത്തിന്റെ പേരുണ്ടായത്- അത് മന്ദാരപ്പൂവല്ല.

    നെയ്ത്തുകാരന്‍ എന്ന ആദ്യചിത്രത്തിന് ശേഷം പ്രിയനന്ദനന്‍ ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് കെ. ഗിരീഷ്കുമാറാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍ എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ ആദ്യമായിട്ടാണ് ഒരു എഴുത്തുകാരന്‍ കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രമൊരുങ്ങുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X