Don't Miss!
- Sports IPL 2024: സഞ്ജു പ്രതിഭ, 14 വയസ് മുതല്‍ അവനെ അറിയാം; ഇത്തവണ കപ്പ് രാജസ്ഥാനെന്ന് തരൂര്‍
- News ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം, ഇല്ലെങ്കിൽ...
- Automobiles എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ഒരു കാമ്പസ് ചിത്രം കൂടി- സ്റുഡന്റ്സ്
ഒരു കാമ്പസ് ചിത്രം കൂടി- സ്റുഡന്റ്സ്
മാര്‍ച്ച് 22, 2004
കാമ്പസ് പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ ഒരു തരംഗമായി മാറുകയാണ്. ഒരു പിടി കാമ്പസ് ചിത്രങ്ങള്‍ക്ക് പിറകെ കാമ്പസിലെ പ്രണയവും ആഘോഷങ്ങളും പ്രമേയമാക്കി ഒരു ചിത്രം കൂടി മലയാളത്തില്‍ ഒരുങ്ങുന്നു- മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന സ്റുഡന്റ്സ്.
ചിത്രത്തിലെ നായകന്മാരെല്ലാം പുതുമുഖങ്ങളാണ്. ദേവ്, ഷാനവാസ്ഖാന്, സുരേഷ്ഖാന് എന്നിവരാണ് സ്റുഡന്റ്സിലൂടെ അരങ്ങേറുന്നത്. ഒരു പുതുമുഖ നായികയെ കൂടി ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നു- രമ്യ.
മന്യയാണ് ചിത്രത്തിലെ മറ്റൊരു നായിക. കലാഭവന്‍ മണി, കൊച്ചിന് ഹനീഫ, സലിംകുമാര്‍, രാജന് പി. ദേവ്, മാമുക്കോയ, മച്ചാന് വര്‍ഗീസ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
സംവിധായകനായ മമ്മി സെഞ്ച്വറി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. സംഭാഷണങ്ങള്‍ ആന്റണി കണ്ടംപറമ്പില്‍ രചിക്കുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എസ്. പി. ബാലകൃഷ്ണനാണ് ഈണം പകരുന്നത്. ഛായാഗ്രഹണം എം. ഡി. സുകുമാരന്‍. സ്ക്രീന്‍ ആര്‍ട്സ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.