ബല്‍റാം വേഴ്സസ് താരാദാസ് തുടങ്ങുന്നു
ബല്‍റാം വേഴ്സസ് താരാദാസ് തുടങ്ങുന്നു
മാര്‍ച്ച് 22, 2005
മമ്മൂട്ടിയെ നായകനാക്കി ഐ. വി. ശശി ഒരുക്കുന്ന ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയില്‍ തുടങ്ങും.
പൊലീസ് ഇന്‍സ്പെക്ടറായ ബല്‍റാം, അധോലോക നായകനായ താരാദാസ് എന്നീ ഇരട്ടക്കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി-ഐ.വി.ശശി ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ഇന്‍സ്പെക്ടര്‍ ബല്‍റാം, അതിരാത്രം എന്നീ ചിത്രങ്ങളിലെ മമ്മൂട്ടി കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലൂടെ പുനര്‍ജനിക്കുകയാണ്.
ടി. ദാമോദരനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ഈ ചിത്രത്തിലൂടെ ടി. ദാമോദരന്‍ ഒരു ഇടവേളക്കു ശേഷം തിരക്കഥാരംഗത്തേക്ക് തിരിച്ചെത്തുകയാണ്. നാല് വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. രണ്ട് കഥാപാത്രങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കി അവതരിപ്പിക്കേണ്ടതുള്ളതുകൊണ്ടാണ് തിരക്കഥാരചനക്ക് ഇത്രയും സമയമെടുത്തതെന്ന് ടി. ദാമോദരന്‍ പറഞ്ഞു.
ലിബര്‍ട്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിബര്‍ട്ടി ബഷീറും എം. കെ. നാസറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലിബര്‍ട്ടി ഡിസ്ട്രിബ്യൂട്ടേഴ്സ് ചിത്രം വിതരണത്തിനെത്തിക്കും. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടത്തുന്നത്.


Click it and Unblock the Notifications