ദിലീപിന്റെ പുതിയ രൂപം

By Staff

ദിലീപിന്റെ പുതിയ രൂപം
മാര്‍ച്ച് 22, 2006

കുഞ്ഞിക്കൂനനിലും ചാന്തുപൊട്ടിലും ദിലീപിന്റെ പുതിയ രൂപഭാവങ്ങള്‍ പ്രേക്ഷകര്‍ കൗതുകത്തോടെ സ്വീകരിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ രൂപത്തില്‍ പുതിയൊരു പരീക്ഷണവുമായി ദിലീപെത്തുകയാണ്. കമല്‍ സംവിധാനം ചെയ്യുന്ന പച്ചക്കുതിര എന്ന ചിത്രത്തിലാണ് ദിലീപിന്റെ ഈ വിചിത്രവേഷം.

ആനന്ദക്കുട്ടന്‍, ആകാശ് മേനോന്‍ എന്നീ ഇരട്ടക്കഥാപാത്രങ്ങളെയാണ് ദിലീപ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇതില്‍ മാനസിക വളര്‍ച്ചയില്ലാത്ത ആകാശ് മേനോന്‍ എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുമ്പോഴാണ് ദിലീപ് വിചിത്രമായ രൂപഭാവങ്ങളോടെയെത്തുന്നത്. നിരതെറ്റിയ പല്ലുകളും എഴുന്നുനില്‍ക്കുന്ന മുടിയും പഴഞ്ചന്‍ കണ്ണടയുമൊക്കെയായി പുതിയൊരു രൂപപരീക്ഷണമാണ് ദിലീപിന്റെ ആകാശ് മേനോന്‍.

സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റുകളെ എത്തിച്ചുകൊടുക്കുന്ന ഏജന്റാണ് ആനന്ദക്കുട്ടന്‍. സിനിമാരംഗത്താണ് ജോലി ചെയ്യുന്നതെങ്കിലും ആനന്ദക്കുട്ടന് പ്രാരാബ്ധങ്ങളൊട്ടേറെയാണ്. പ്രയാസങ്ങള്‍ക്കിടയിലും ജീവിതം ഒരു വിധത്തില്‍ മുന്നോട്ടുകൊണ്ടുപോവുന്നതിനിടയിലാണ് ജര്‍മനിയില്‍ നിന്ന് അനുജന്‍ ആകാശ് മേനോന്‍ എത്തുന്നുവെന്ന വിവരം അറിയുന്നത്.

ആനന്ദക്കുട്ടന്‍ അളവറ്റു സന്തോഷിച്ചു. തന്റെ ബുദ്ധിമുട്ടുകള്‍ക്ക് അറുതിയായി എന്നയാള്‍ കരുതി. ആനന്ദക്കുട്ടന്റെ നാല് വയസിന് ഇളയവനായ ആകാശ് ജനിച്ചതും വളര്‍ന്നതും ജര്‍മനിയിലാണ്. ജീവിതത്തില്‍ ഇതിനു മുമ്പ് അവര്‍ തമ്മില്‍ കണ്ടിട്ടുപോലുമില്ല. ആകാശിന്റെ വരവില്‍ ആനന്ദക്കുട്ടന്‍ ഏറെ പ്രതീക്ഷകളര്‍പ്പിച്ചു.

എന്നാല്‍ ജര്‍മനിയില്‍ നിന്നെത്തിയ ആകാശ് മേനോന്‍ ആന്ദക്കുട്ടന്റെ ജീവിതത്തില്‍ പുതിയ പൊല്ലാപ്പുകളാണുണ്ടാക്കിയത്. മാനസിക വളര്‍ച്ചയില്ലാത്ത വിചിത്രരൂപിയാണ് ആകാശ്. അവന് നാട്ടിലെ രീതികളറിയില്ല. ആനന്ദക്കുട്ടന്റെ ജീവിതത്തില്‍ അനുജന്‍ ഒരു പ്രശ്നമായി മാറുകയായിരുന്നു.

രസകരമായ കഥ പറയുന്ന പച്ചക്കുതിര സവിശേഷമാകുന്നത് ആകാശ് മേനോന്‍ എന്ന വിചിത്രരൂപിയായി ദിലീപ് നടത്തുന്ന പ്രകടനത്തിലൂടെയായിരിക്കും. ചാന്തുപൊട്ടിനു ശേഷം പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വ്യത്യസ്തമായ ഒരു ദിലീപ് കഥാപാത്രമായിരിക്കും ഇത്.

കമല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ടി.എ.ഷാഹിദാണ്. ഗോപികയാണ് നായിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X